അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്
ന്യൂഡല്‍ഹി: അടിസ്ഥാ സൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ റിസ്‌ക്ക് ഗ്യാരണ്ടി ഫണ്ട് ആരംഭിക്കും. നയപരമായ അനിശ്ചിതത്വം, ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി എന്നിവ കാരണം കാലതാമസം നേരിടുന്ന പദ്ധതികളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. വാണിജ്യേതര നഷ്ടങ്ങള്‍ നികത്താന്‍ ഫണ്ട് സഹായിക്കും. നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനിയാണ് 20,000 കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുക. അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ക്ക് വായ്പകള്‍ ഉറപ്പാക്കുന്ന ഫണ്ട്,പുതിയ പദ്ധതികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.Read More →





