ലാലേട്ടനെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയുമാണ് ! ചിത്രങ്ങൾ പങ്കുവെച്ച് മീന – drishyam 3 crew celebrates mohanlals award

ജോർജുകുട്ടിയെ അഭിനന്ദിച്ച് ദൃശ്യം സെറ്റ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മഹാനടൻ മോഹൻലാലിന് സ്വീകരണം നൽകി വരവേറ്റിരിക്കുകയാണ് ‘ദൃശ്യം’ സിനിമയുടെ അണിയറപ്രവർത്തകർ. . ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് ഈ സന്തോഷം ആഘോഷമാക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ദൃശ്യ’ത്തിലെ കഥാപാത്രമായ ജോർജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടനെ കാണാൻ പറ്റുന്നത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധുRead More →

വിദ്യാര്‍ത്ഥിനികളില്‍ ഹോളി നിറംപുരട്ടി ആഘോഷിച്ച സ്വാമി: ചൈതന്യാനന്ദ ലൈംഗിക പീഡന കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ?

ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാന്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ചുറ്റിപ്പറ്റിയുള്ള വലിയ അഴിമതികള്‍ വീണ്ടും കത്തിപ്പടരുകയാണ്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ കേസെടുത്തതോടെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കെതിരേയുള്ള ലൈംഗീക പീഡനങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയത്. വിദ്യാര്‍ത്ഥികളില്‍ ഭയം ജനിപ്പിക്കാന്‍ ഫോണുകളും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കി. പരാതിപ്പെട്ടാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ‘ബേബി, ഐ ലവ് യു’ പോലുള്ള, ഒരു സ്വാമിയില്‍ നിന്നുംRead More →

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്: മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഇന്ത്യ

മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി. ജര്‍മ്മനിയേയും ഫ്രാന്‍സിനേയുമാണ് ഈ കാര്യത്തില്‍ രാജ്യം മറികടന്നത്. അമേരിക്കയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ട്രാക്കസന്റെ ‘ഇന്ത്യ ടെക്ക് ഫണ്ടിംഗ് 9എം 2025’ റിപ്പോര്‍ട്ടനുസരിച്ച് 2025 ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 7.7Read More →

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ 369 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 702.57 ഡോളറായി. മുന്‍ ആഴ്ചയില്‍ 4.698 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന സ്ഥാനത്താണിത്. വിദേശ നാണ്യ ആസ്തിയിലെ കുറവാണ് മൊത്തം ശേഖരത്തില്‍ പ്രതിഫലിച്ചത്. വിദേശ നാണ്യ ആസ്തി 864 ദശലക്ഷം ഇടിഞ്ഞ് 586.15 ബില്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണ ശേഖരം 360 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 92.779 ബില്യണ്‍ ഡോളറും സ്‌പെഷ്യല്‍Read More →

എണ്ണ കയറ്റുമതി പുനരാരംഭിച്ച് നയാര

മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു.. എല്‍എസ്ഇജി, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഷിപ്പിംഗ് ഡാറ്റ അനുസരിച്ച് നയാരയുടെ ശുദ്ധീകരിച്ച എണ്ണ ഉത്പന്ന കയറ്റുമതി -പ്രത്യേകിച്ച് ഗ്യാസോലിന്‍, ഗ്യാസോയില്‍ ,ജെറ്റ് ഇന്ധനം- നിലവില്‍ പ്രതിദിനം 80,000 ബാരലായി. ഉപരോധത്തിന് മുന്‍പുണ്ടായിരുന്ന 138000 ബാരല്‍ കയറ്റുമതിയേക്കാള്‍ വളരെക്കുറവ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചാണ്Read More →