ചാറ്റ്ജിപിടി യുപിഐയുമായി കൈകോര്‍ക്കുന്നു; ഉത്പന്നങ്ങളെക്കുറിച്ചറിയാം, ഷോപ്പിംഗ്, പെയ്‌മെന്റുകള്‍ നടത്താം
മുബൈ: ചാറ്റ്ജിപിടി വഴി ഓണ്‍ലൈന്‍ വാങ്ങലുകളും പെയ്‌മെന്റും നടത്തുന്ന സംവിധാനം ഇന്ത്യ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഓപ്പണ്‍എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. സംഭാഷണ എഐയെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രസ്ട്രക്ച്വറുമായി സംയോജിപ്പിക്കുന്ന സംരഭമാണിത്. വോയ്സ് അല്ലെങ്കില്‍ ടെക്സ്റ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എങ്ങനെ സുരക്ഷിതമായും നിയന്ത്രിതമായും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംവിധാനം പരിശോധിക്കും. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യRead More →





