ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വൻ ഡിമാൻഡ്; 100% കടന്ന് റീട്ടെയ്ൽ അപേക്ഷകൾ

ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ 30,230 കോടി രൂപയുടെ റെക്കോർഡ് ഐപിഒയ്ക്ക് രണ്ടാംദിവസവും വൻ ഡിമാൻഡ്. ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കായി നീക്കിവച്ച ഓഹരികൾക്ക് ഇന്നു രാവിലെയോടെ 100 ശതമാനത്തിലധികം അപേക്ഷകൾ ലഭിച്ചു. ജിയോ ഐപിഒയ്ക്ക് ആകെ 3.5 മടങ്ങ് അപേക്ഷകൾ ലഭിച്ചു. ആകെ വിൽപനയ്ക്കുള്ളത് 19.75 കോടി ഓഹരികളാണ്. എന്നാൽ, 69.08 കോടി ഓഹരിക്കുള്ള ഡിമാൻഡ് ഇതിനകം ലഭിച്ചു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള (ക്യുഐബി) ഓഹരികളിൽ അപേക്ഷ 9.42 മടങ്ങാണ്. 4.9Read More →

ഐടി മേഖലയില്‍ പുതിയ നിയമനങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ പുറത്ത്; 6 കമ്പനികളില്‍ നിന്ന് പുറത്തുപോയത് 92,000 ജീവനക്കാര്‍

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളില്‍ പുതിയ നിയമനങ്ങളേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ജോലി വിട്ടുപോകുന്ന പ്രവണത തുടരുന്നു. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ടെക്, വിപ്രോ, ടെക് മഹീന്ദ്ര, മൈന്‍ഡ്ട്രീ എന്നീ ആറ് കമ്പനികളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 92,000 ജീവനക്കാര്‍ ജോലി വിട്ടു. കഴിഞ്ഞ ആറു മാസങ്ങളില്‍ അഞ്ചു മാസവും ഐടി, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ജോലി വിട്ടവരുടെ എണ്ണം പുതിയതായി നിയമിക്കപ്പെട്ടവരേക്കാള്‍ കൂടുതലായിരുന്നു. ഇതോടെ, കഴിഞ്ഞ 12 മാസത്തിനിടെ ഈRead More →

ഇന്ത്യയിൽ ആപ്പിളിന്റെ വരുമാനം ഒരു ലക്ഷം കോടി കടന്നു

മുംബൈ: ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആപ്പിളിന്റെ വരുമാനം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നു. ഐഫോൺ ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ച ആവശ്യമാണ് കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കരുത്തായത്. വരുമാനത്തിനൊപ്പം ലാഭത്തിലും കമ്പനി വലിയ മുന്നേറ്റം രേഖപ്പെടുത്തി. വരുമാനത്തിൽ 31 ശതമാനം വർധനവ്കമ്പനീസ് രജിസ്ട്രാർക്ക് സമർപ്പിച്ച സാമ്പത്തിക രേഖകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആപ്പിളിന്റെRead More →

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്‍കാർട്ടും; ഉടൻ സേവനം ആരംഭിച്ചേക്കും

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‍കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ഇതിനകം ആരംഭിച്ചതായാണ് വിവരം. ‘ഈറ്റ്- ഇൻ ബൈ മിനിറ്റ്സ്’ പരീക്ഷണ ഘട്ടത്തിൽ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന പേരിലാണ് ഫ്ലിപ്‍കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നത് എന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട്Read More →

ടെസ്ലയും സ്പേസ് എക്സും ലയിച്ചേക്കുമെന്ന് റിപ്പോർട്ട്; 3.5 ലക്ഷം കോടി ഡോളറിന്റെ വമ്പന്‍ കമ്പനിക്ക് സാധ്യത

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വന്‍കിട കമ്പനികളായ ടെസ്ലയും സ്പേസ് എക്സും ലയിക്കുന്ന കാര്യം പരിഗണനയിൽ. ഇരു കമ്പനികളും ഒന്നിച്ചാല്‍ 3 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനമായി മാറും. ലയനസാധ്യത പരിശോധിക്കുന്നതിനായി ഇരു കമ്പനികളും പ്രത്യേക സമിതികള്‍ രൂപീകരിച്ചതായി മസ്‌ക് സ്ഥിരീകരിച്ചു. സ്പേസ് എക്സിന്റെ വരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളില്‍ ഇരു കമ്പനികളും പ്രവര്‍ത്തിക്കുന്നതിനാല്‍ ലയനത്തിന് അവസരമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.Read More →