ചിട്ടയോടെ ചിട്ടി, ഉലയാത്ത വിശ്വാസം

സംസ്ഥാന സാമ്പത്തിക ചരിത്രത്തില്‍ ചിട്ടികള്‍ വെറുമൊരു ധനകാര്യ ഇടപാടല്ല, മറിച്ച് വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണ്. ബാങ്കിംഗ് സംവിധാനം ഗ്രാമങ്ങളിലേക്കും തൊഴിലാളി സമൂഹത്തിലേക്കും വ്യാപിക്കുന്നതിന് ഏറെ മുന്‍പ് ജനങ്ങള്‍ പരസ്പര സഹായത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുത്ത ധന വിനിമയ മാതൃകയായിരുന്നു ചിട്ടികള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കേരളത്തില്‍ ചിട്ടികള്‍ പ്രചാരം നേടിയത്. പ്രതിമാസം നിശ്ചിത തുക ചേര്‍ത്ത് ഒരു കൂട്ടമായി രൂപപ്പെടുത്തിയ ചിട്ടിയില്‍, ഓരോ മാസവും ലേലത്തിലൂടെ ഒരാള്‍ക്ക് ആ തുകRead More →

അസംസ്കൃത എണ്ണയല്ല, ഇന്ത്യയിലേക്ക് ഒഴുകുന്നത് മറ്റൊരു റഷ്യൻ ഉത്പന്നം

മുംബൈ: റഷ്യയുടെ അസംസ്കൃത എണ്ണ ഏറ്റവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ കമ്പനികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇറക്കുമതി കുറക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ എണ്ണ കമ്പനികൾ. അതേസമയം, ഉപരോധം ബാധിക്കാത്ത റഷ്യയുടെ മറ്റൊരു ഉത്പന്നം ഇന്ത്യക്കാർ വാങ്ങിക്കൂട്ടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. റഷ്യൻ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയാണ് രാജ്യത്ത് കുതിച്ചുയരുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഇറക്കുമതിയിൽ 12Read More →

സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’

സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’ നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച ഒരു യാഥാർത്ഥ്യം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ ഫിഷ് ആൻഡ് മീറ്റ് ബ്രാൻഡ്, തൊഴിലാളികൾക്ക്Read More →

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവി​ഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്.Read More →

10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

ന്യൂഡല്‍ഹി: പത്ത് വര്‍ഷ പ്രതിരോധ ചട്ടക്കൂടില്‍ ഒപ്പുവച്ചിരിക്കയാണ് ഇന്ത്യയും യുഎസും. വിവരങ്ങള്‍ പങ്കിടുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ ഇരു രാജ്യങ്ങളേയും ശക്തവും സുരക്ഷിതവുമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകിച്ചും ഇന്തോ-പസഫിക് മേഖലയില്‍. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കരാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഹെഗ്‌സാത്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്‍പില്ലാത്തവിധം പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ചട്ടക്കൂടെന്ന്‌ അദ്ദേഹം പറഞ്ഞു.Read More →