ഹാര്‍മണി സീരീസില്‍ റെക്കാഡ് നേട്ടത്തില്‍ കെഎസ്എഫ്ഇ

തൃശൂർ: ലക്ഷ്യമിട്ടതിലും ഉയർന്ന നിക്ഷേപം സമാഹരിച്ച്‌ കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടിയുടെ രണ്ടാം സീരീസ് വൻ വിജയമായി. 660 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയില്‍ ഒക്ടോബർ 31 വരെയുള്ള കാലയളവില്‍ 681.67 കോടി രൂപയാണ് നേടിയത്. കെ.എസ്.എഫ്.ഇയുടെ റെക്കാഡ് ബിസിനസ് നേട്ടമാണിത്. കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി മൂന്നാം സീരീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് കാലാവധി. ചിട്ടികളില്‍ ചേരുന്ന ഭാഗ്യശാലികള്‍ക്ക് 20,000 രൂപയുടെ 1200ലധികംRead More →

ഐപിഒ പ്രൈസ് ബാന്റ് നിശ്ചയിച്ച് ഫിസിക്‌സ് വാല

മുംബൈ: ഇന്ത്യന്‍ വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്ഫോമായ ഫിസിക്സ്വാല പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രൈസ് ബാന്റായി 103-109 രൂപ നിശ്ചയിച്ചു. കമ്പനി 280.73 ബില്യണ്‍ രൂപ (3.19 ബില്യണ്‍ ഡോളര്‍) മൂല്യം ലക്ഷ്യമിടുന്നു. സെപ്റ്റംബറില്‍ 2.8 ബില്യണ്‍ ഡോളറായിരുന്നു മൂല്യം. വെസ്റ്റ്ബ്രിഡ്ജ്, ഹോണ്‍ബില്‍ ക്യാപിറ്റല്‍ എന്നിവ പിന്തുണയുള്ള എഡ്യുടെക്ക് പ്ലാറ്റ്‌ഫോം നവംബര്‍ 11 ന് ഐപിഒ തുടങ്ങും.ആങ്കര്‍ ബുക്ക് നവംബര്‍ 10 ന് തുറക്കും. 34.8 ബില്യണ്‍ രൂപയുടെ ഐപിഒയില്‍Read More →

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ നവംബര്‍ 6 ന് ഇടിഞ്ഞു. സെന്‍സെക്‌സ് 148.14 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 83,311.01 ലും, നിഫ്റ്റി 87.95 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 25,509.70 ലുമാണ് ക്‌ളോസ് ചെയ്തത്. ഏകദേശം 1174 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2855 ഓഹരികള്‍ ഇടിഞ്ഞു.30 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മേഖലകളില്‍, മെറ്റല്‍, പവര്‍, റിയാലിറ്റി, മീഡിയ എന്നിവ 1.5-2.5% ഇടിഞ്ഞപ്പോള്‍ എഫ്എംസിജി, ഓട്ടോ, ഐടി എന്നിവRead More →

ഐപിഒ: എസ്ബിഐ ഫണ്ട്‌സ് മാനേജ്മെന്റിലെ 6.3% ഓഹരികള്‍ വിറ്റഴിക്കാന്‍ എസ് ബി ഐ

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ ഫണ്ട്‌സ് മാനേജ്മെന്റിലെ തങ്ങളുടെ 6.3% ഓഹരികള്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് വഴി വില്‍ക്കും.എസ്ബിഐയുടെയും ഫ്രഞ്ച് ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ അമന്റിയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്. റീട്ടെയില്‍, സ്ഥാപന നിക്ഷേപകര്‍ക്കായി മ്യൂച്വല്‍ ഫണ്ട്, നിക്ഷേപ പോര്‍ട്ട്ഫോളിയോ മേല്‍നോട്ടം വഹിക്കുന്നു. 2026 ല്‍ പൂര്‍ത്തിയാകുന്ന ഐപിഒ വഴി ഫ്രഞ്ച് കമ്പനി 3.7% ഓഹരികള്‍ വില്‍ക്കുമെന്ന്Read More →

ഇന്ത്യയെ ഉല്‍പ്പാദന കേന്ദ്രമാക്കാന്‍ ജപ്പാനീസ് കാര്‍ കമ്പനികള്‍

ടോക്കിയോ: ഇന്ത്യയില്‍ പുതിയ കാറുകളും ഫാക്ടറികളും നിര്‍മ്മിക്കുന്നതിനായി ടൊയോട്ട, ഹോണ്ട, സുസുക്കി എന്നീ കമ്പനികള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി വാഹന നിര്‍മ്മാതാക്കള്‍ ആഗോള വിതരണ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കുകയാണ്. മാത്രമല്ല ഒരു ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ സൂചനയാണിത്.ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും ഇന്ത്യന്‍ വിപണിയിലെ മുന്‍നിരയിലുള്ള സുസുക്കിയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മൊത്തം 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വെവ്വേറെ പ്രഖ്യാപിച്ചു.Read More →