ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റ് ആരംഭിക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ഖാവ്ഡയില്‍ ആരംഭിക്കുകയാണ്‌ അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയം സ്ഥിതി ചെയ്യുന്ന ഗുജ്റാത്തിലെ പ്രദേശമാണ് ഖാവ്ഡ. പുതിയ സൗകര്യത്തിന് 1126 മെഗാവാട്ട് വൈദ്യുതി ശേഷിയും 3530 മെഗാവാട്ട് ഊര്‍ജ്ജ സംഭരണ ശേഷിയുമുണ്ടാകും. സിസ്റ്റത്തിന് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ 1126 മെഗാ വാട്ട് വൈദ്യുതി നല്‍കാനാകും. പദ്ധതി നൂതന ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ സ്മാര്ട്ട്Read More →

ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കും

വാഷിങ്ടണ്‍ ഡിസി: സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പുതിയ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് “ന്യായമായ വ്യാപാര കരാര്‍ വളരെ വ്യത്യസ്തമായിരിക്കും”, ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ ‘അന്താരാഷ്ട്ര തലത്തിലെ പ്രധാനപ്പെട്ടത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് മെച്ചപ്പെടുത്തുന്നതില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ പങ്ക് ഊന്നി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. “ഇന്ത്യRead More →

ഇന്‍വിറ്റ് ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിക്കാന്‍ ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്‌സ് ലിമിറ്റഡ്

മുംബൈ: എഡല്‍വീസ് ഗ്രൂപ്പിന്റെ വിഭാഗമായ ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ്, മുമ്പ് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ്സ് എന്നറിയപ്പെട്ടിരുന്നു, അവരുടെ റോഡ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന്റെ (ഇന്‍വിറ്റ്) ഐപിഒ നടത്തുന്നു. ഇതിനുള്ള കരട് രേഖകള്‍ കമ്പനി ഉടന്‍ സമര്‍പ്പിച്ചേയ്ക്കും. ഏകദേശം 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട ഓഹരി വില്‍പ്പനയ്ക്കായി ആക്‌സിസ് ക്യാപിറ്റല്‍, ആംബിറ്റ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ നിക്ഷേപ ബാങ്കുകളുമായി ഇഎഎഎ കരാറിലെത്തി. ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ് സ്വകാര്യRead More →

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്

ന്യൂഡല്‍ഹി: യുബിഎസ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ അനുമാനപ്രകാരം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.4 ശതമാനമായി ഉയരും. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 5.8 ശതമാനമായിരുന്നു. എങ്കിലും മൊത്തം വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.8 ശതമാനത്തിലൊതുങ്ങും. രണ്ടാംപകുതി വളര്‍ച്ച 6.3 ശതമാനമായി ചുരുങ്ങുന്നതോടെയാണിത്. യുഎസ് തീരുവകളുടെ ആഘാതം ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തിന്റെ ഗുണങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുമെന്ന് ഗവേഷണ സ്ഥാപനംRead More →

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയത് ഒരു തുള്ളി പാൽ ശേഖരിക്കാത്ത കമ്പനി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ മായം ചേർത്ത നെയ്യ് വാങ്ങിയ സംഭവത്തിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന്  സി.​ബി.ഐ പ്രത്യേക അന്വേഷണ സംഘം. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നെ​ല്ലൂർ കോടതിയിലാണ്Read More →