പുതിയ നിക്ഷേപ മാർഗ്ഗമായി സ്‌പെഷലൈസ്ഡ് ഇൻവെസ്റ്റ്മെൻറ് ഫണ്ടുകൾ

പ്രവീൺ മാധവൻ  സ്പെഷലൈസ്‌ഡ്‌ ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എസ്ഐഎഫ് ) എന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2025  ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുത്തിയ പുതിയ നിക്ഷേപമാർഗ്ഗമാണ്. 10 ലക്ഷം രൂപയാണ് എസ് ഐ എഫിലെ അടിസ്ഥാന നിക്ഷേപത്തുക. പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ്സ് (പിഎംഎസ്) ലേക്ക് പ്രവേശിക്കാൻ 50 ലക്ഷം ആവശ്യമായതിനാൽ, അതിനു താഴെ നിൽക്കുന്ന, കൂടുതൽ പ്രഗൽഭമായ നിക്ഷേപരീതികൾ ലഭ്യമാക്കേണ്ടിയിരുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. പിഎംഎസ് നിക്ഷേപങ്ങൾക്കും മ്യൂച്ച്വൽഫണ്ട് നിക്ഷേപങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വലിയ വിടവ് നികത്തി നിക്ഷേപകർക്ക് കൂടുതൽRead More →

ഇലക്ട്രിക് വാഹന വിപണി ഉണർവിലേക്ക്

മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിന്റെ ഷോക്കിൽ നിന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി. ഇലക്ട്രിക് വാഹന നിർമാണവും വിപണനവും കയറ്റുമതിയും പ്രോത്സാഹി പ്പിക്കാൻ ആഗോള ഉച്ചകോടി വിളിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരിക്കും ഉച്ചകോടി. ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ആഗോള കമ്പനി കളും ഉച്ചകോടിയിൽ പങ്കെടുക്കും. ഇലക്ട്രിക് വാഹന മേഖലയിൽ പ്ര തീക്ഷിച്ച വിദേശ നിക്ഷേപം ലഭിക്കാതെRead More →

പിഎഫ് പെന്‍ഷനില്‍ കേന്ദ്രവും മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കുന്ന പ്രോ റേറ്റാ ഉപയോഗിക്കുന്ന നിലപാടില്‍ വീണ്ടും തിരുത്തി കേന്ദ്രം. പെന്‍ഷന്‍ ഗണ്യമായി കുറയാന്‍ കാരണമായ പ്രോ റേറ്റാ രീതിയെ ഇപ്പോള്‍ പാര്‍ലമെന്റില്‍ കേന്ദ്രം ന്യായീകരിച്ചു. പ്രോ റേറ്റ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഉയര്‍ന്ന പെന്‍ഷന്റെ കാര്യത്തില്‍ പ്രോ റേറ്റാ രീതി ശരിയാണോ എന്ന വിഷയം സുപ്രീംകോടതി പരിഗണിച്ചിട്ടേയില്ലെന്ന വസ്തുത മറച്ചുവെച്ചാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കിയത്. നേരത്തേRead More →

പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി ഘടനയില്‍ മാറ്റം; നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: സിഗരറ്റ്, പാന്‍മസാല, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റം വരുത്തുന്ന നിര്‍ണ്ണായക ബില്ലുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2025, ‘ഹെല്‍ത്ത് സെക്യൂരിറ്റി സേ നാഷണല്‍ സെക്യൂരിറ്റി’ സെസ് ബില്‍ 2025 എന്നിവയാണ് സഭയില്‍ വെച്ചത്. പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:സിഗരറ്റ് നികുതി: സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകള്‍ക്ക് 2,700 രൂപ മുതല്‍ 11,000 രൂപRead More →

ഗയാനയിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണയ്ക്ക് ബദൽ തേടി ഇന്ത്യൻ കമ്പനികൾ ചെന്നെത്തിയത് 18,000 കിലോമീറ്റർ അകലെയുള്ളൊരു രാജ്യത്ത്. കരാർ ഒപ്പുവച്ചതോടെ അവിടെ നിന്ന് രണ്ട് വമ്പൻ എണ്ണക്കപ്പലുകൾ ഇന്ത്യയെ ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച യാത്ര തുടങ്ങി. ഇന്ത്യയിലെത്തുമ്പോൾ ജനുവരിയാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ട് റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ബദൽ സ്രോതസ്സുകൾ അന്വേഷിച്ചുതുടങ്ങിയത്. ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും പരമ്പരാഗത സ്രോതസ്സുകളായ സൗദി അറേബ്യ, യുഎഇ, ഇറാഖ്,Read More →