ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു

രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പ​െങ്കടുത്തു. ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത്​ ​ ലാബ് നിർമ്മിതRead More →

ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം മറ്റു പത്ത് സംസ്ഥാനങ്ങളെക്കാൾ വളരെ കുടുതലാണ് കേരളത്തിൽ. പട്ടികയിൽ ഡൽഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. 8,78,591 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 106111 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഇ.വികളുടെRead More →

എജിആർ കുടിശികയിൽ കേന്ദ്രത്തെ വെട്ടിലാക്കി സ്വകാര്യ ടെലികോം കമ്പനികൾ

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ എജിആർ (AGR) കുടിശികയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ആളിക്കത്തുന്നു. വൊഡാഫോൺ ഐഡിയ (വിഐ) കമ്പനിക്ക് എജിആർ കുടിശിക അടച്ചുതീർക്കുന്നതിൽ പത്ത് വർഷത്തെ സാവകാശം അനുവദിച്ചതിന് സമാനമായ ആശ്വാസ നടപടികൾ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. എജിആർ കുടിശിക വിഷയത്തിൽ എല്ലാവർക്കും തുല്യ പരിഗണന നൽകാൻ സർക്കാ‌ർ തയ്യാറാകണം എന്നാണ് വൊ‍ഡാഫോൺ ഐഡിയ ഇതരRead More →

ആപ്പിളിന് അന്തിമ മുന്നറിയിപ്പ് നൽകി ഇന്ത്യ; 38 ബില്യൺ ഡോളറിന്‍റെ തിരിച്ചടി നേരിടേണ്ടി വന്നേക്കും

ദില്ലി: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്തിമ മുന്നറിയിപ്പ് നൽകി. കമ്പനി ഉടൻ മറുപടി നല്‍കിയില്ലെങ്കില്‍ ആപ്പിളിനെതിരെ ഏകപക്ഷീയമായ ആന്‍റിട്രസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ആപ്പിൾ പ്രതികരണം വൈകിപ്പിക്കുകയാണെന്നും അന്വേഷണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിസിഐ ആരോപിക്കപ്പെടുന്നു. എന്താണ് ഈ വിവാദം?2022ൽ ടിൻഡറിന്‍റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ആപ്പിളിനെതിരെ ആന്‍റിട്രസ്റ്റ് പരാതി നൽകിയിരുന്നു.Read More →

ടെക് മഹീന്ദ്രയുടെ ലാഭത്തില്‍ 14% വര്‍ധന

ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ലാഭം മൂന്നാം പാദത്തില്‍ 14.11 ശതമാനം ഉയര്‍ന്ന് 1,122 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മഹീന്ദ്ര ഗ്രൂപ്പ് കമ്പനി 983.2 കോടി രൂപ അറ്റാദായം നേടിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 1,194 കോടി രൂപയായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14,393 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,286 കോടി രൂപയായിരുന്നു.ഈ പാദത്തില്‍Read More →