വയനാട് തുരങ്കപാത: ഫെബ്രുവരിയിൽ പാറതുരക്കൽ തുടങ്ങും
ഭീമൻപാറകൾ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തും തിരുവമ്പാടി: മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്ക ൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴഭാഗത്തുനിന്നായിരിക്കും തുടക്കം. തുടർന്ന് ഒരാഴ്ചയ്ക്കകംതന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും. ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽനിന്ന് തുരന്നുപോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജമായതായി പൊതുമരാമത്തുവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ വി. കെ. ഹാഷിം പറഞ്ഞു. മലബാറിന്റെRead More →





