കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂം മുംബൈയില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂമും ആഗോളതലത്തിലെ 139-മത് ഷോറൂമുമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പുതിയ ബൊട്ടീക് ഷോറൂം ഉദ്ഘാടനം ചെയ്തു. പുതിയ അനുഭവവുമായി കാലത്തിന് ചേര്‍ന്നതും സവിശേഷവും ആഡംബരപൂര്‍ണ്ണവുമായ ആഭരണ ഡിസൈനുകള്‍ ബൊട്ടീക് ഷോറൂമുകളില്‍ അവതരിപ്പിക്കുന്നു. ജൂവലറി ബ്രാന്‍ഡ് ഉപയോക്താക്കള്‍ക്ക് സവിശേഷമായ ബൊട്ടീക്Read More →

ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി ഡെബിറ്റ് കാര്‍ഡ് ഇഎംഐയും

കൊച്ചി- ഓഫ്‌ലൈന്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാസ തവണ അടവുകള്‍ (ഇഎംഐ) ലഭ്യമാക്കുന്നതിന് ഫെഡറല്‍ ബാങ്കും പൈന്‍ ലാബ്‌സും കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ 57 ലക്ഷം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പൈന്‍ ലാബ്‌സ് പിഒഎസുകള്‍ വഴി ഇനി വളരെ വേഗത്തില്‍ ഇഎംഐ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാകും. ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായി അതിവേഗ ഇഎംഐ സേവനം നല്‍കുന്ന പുതിയ ഡിജിറ്റല്‍ അനുഭവമാണിതെന്ന് പൈന്‍ ലാബ്‌സ് ചീഫ് പ്രൊഡക്ട് ഓഫീസര്‍Read More →

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ മുന്നേറ്റം പ്രകടമാക്കിയ സെന്‍സെക്‌സ് 12 മണിയോടെ 1837.52 പോയിന്റ് ഉയര്‍ന്ന് 37,913.34ല്‍ എത്തി. വൈകാതെ 1904.06 (5.28%) പോയിന്റ് ഉയര്‍ന്ന് 37,997.53ല്‍ എത്തി. നിഫ്റ്റി 362.95 പോയിന്റ് ഇയര്‍ന്ന് (3.39%) 11,067.75ലുമെത്തി. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 66 പൈസ നേട്ടമുണ്ടാക്കി. ഡോളറിന് 70.68 രൂപ എന്ന നിരക്കിലാണ് വിനിമയം.Read More →

എല്‍.ഇ.ഡി, എല്‍.സി.ഡി ടിവികള്‍ക്ക് വില കുറഞ്ഞേക്കും

എല്‍ഇഡി, എല്‍സിഡി ടിവികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഓപ്പണ്‍ സെല്‍ ടിവി പാനലുകളുടെ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ ഒഴിവാക്കി. പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി ഒഴിവാക്കിയിരിക്കുന്നത്. ഇത് ടിവികളുടെ വില കുറയുന്നതിനും വഴിവെച്ചേക്കും. ടിവികളില്‍ ഉപയോഗിക്കുന്ന ചിപ്പ് ഓണ്‍ ഫിലിമിന്റേയും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി (പിസിബിഎ), സെല്‍ (ഗ്ലാസ്‌ബോര്‍ഡ്,സബ്‌സ്‌ട്രേറ്റ്) എന്നിവയുടെ കസ്റ്റംസ് നികുതിയും ഒഴിവാക്കിയിട്ടുണ്ട്.Read More →

ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മോട്ടോര്‍ വാഹന നിയമഭേദഗതികളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകള്‍ ഉള്‍പ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിനോട് സഹകരിക്കാന്‍ സ്‌കൂള്‍ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളത്തില്‍Read More →