തിരുവനന്തപുരം: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കും. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു. അതെസമയം ഇരുചക്ര വാഹനങ്ങള്‍ക്കും പെട്രോള്‍ ഓട്ടോക്കും 60 രൂപയില്‍ നിന്ന് 80 രൂപയായാണ് നിരക്ക് വര്‍ധിക്കുന്നത്. പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ 75 രൂപയാണ് പുക പരിശോധന നിരക്ക്. ഇത് 100 രൂപയായിRead More →

സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വകാര്യ അവകാശങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണമെന്നും കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കാണമെന്നും കരട്Read More →

രാജ്യത്തെ പ്രഥമ ഇൻറർനാഷണൽ ഓട്ടിസം പാർക്ക് കോതനല്ലൂരിൽ തുടങ്ങും

ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം പാർക്ക് കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ സ്ഥാപിക്കുമെന്ന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ് പാർട്ണർമാരായ  സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ് എന്നിവർ അറിയിച്ചു. കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ കാമ്പസിലെ ഒരേക്കർ സ്ഥലത്താണ് പാർക്ക് ആരംഭിക്കുക. അന്തർദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന പാർക്കിന്റെ നിർമ്മാണ ചെലവ് ഒരു കോടി രൂപയാണ്. നിലവിൽ സെൻസറി ഇന്റഗ്രേഷൻ, ഓക്യുപ്പേഷണൽRead More →

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇനി തത്സമയ ആരോഗ്യ ഇന്‍ഷുറന്‍സും

കൊച്ചി: ഓണ്‍ലൈന്‍ വഴി അതിവേഗം സ്വന്തമാക്കാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യുനിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സും ചേര്‍ന്ന് അവതരിപ്പിച്ചു. 50,000 മുതല്‍ 15 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഐഒബി ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എല്ലാ ശാഖകളില്‍ നന്നും തത്സമയം സ്വന്തമാക്കാം. ഇണകള്‍ക്കും ആശ്രിതരായ മക്കള്‍ക്കും മാതാപിതാക്കള്‍ക്കുംRead More →

മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്‌ഘാടനം ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: എം.എസ്.എസ് തൃശൂർ ജില്ലാക്കമ്മിറ്റി സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഗിന്നസ് ലോക റെക്കാഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.വി. അബ്‌ദുൾഖാദർ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഡോ.ബോബി ചെമ്മണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.Read More →