ജ്യോതി ലാബ്‌സിന്റെ ലാഭത്തില്‍ 60% വളര്‍ച്ച

ഉജാല, പ്രില്‍ എക്‌സോ, മാര്‍ഗോ തുടങ്ങിയവയുടെ മാതൃ കമ്പനിയായ ജ്യോതി ലാബ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 60.42 ശതമാനം വളര്‍ച്ചയോടെ 59.26 കോടി രൂപയുടെ സംയോജിതലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 36.94 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 546.71 കോടി രൂപയില്‍ നിന്ന് 12.84 ശതമാനം വര്‍ദ്ധിച്ച് 616.95 കോടി രൂപയിലെത്തി. മൊത്തം വരുമാനം 622.65 കോടി രൂപയാണ്; വര്‍ദ്ധന 12.7 ശതമാനം. മൊത്തം ചെലവ്Read More →

രാജ്യത്ത്  റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ 4% ഇടിവ്

മുംബൈ: രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഏപ്രിലില്‍ പ്രകടമാക്കിയത് 4% ഇടിവ്. ടൂവീലറുകളുടെ ആവശ്യകതയിലുണ്ടായ ഇടിവും, ഏപ്രിലില്‍ പുതിയ നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനു മുന്നോടിയായി മാർച്ചില്‍ പ്രകടമായ ഉയർന്ന വില്‍പ്പനയുമാണ് ഏപ്രിലിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. എട്ട് മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലാകുന്നത്.ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പങ്കിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ത്രീ വീലറുകളുടെ വില്‍പ്പന 57 ശതമാനം വളർച്ച കാണിക്കുന്നു, അതേസമയംRead More →

മികച്ച നാലാംപാദ പ്രകടനം നടത്തി ടാറ്റ പവര്‍

ന്യൂഡല്‍ഹി: ടാറ്റ പവര്‍ നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു. 938.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധന. വരുമാനം 4.1 ശതമാനം ഉയര്‍ന്ന് 12454 കോടി രൂപ. പ്രസരണ, വിതരണത്തിലെ 16 ശതമാനം വളര്‍ച്ചയാണ് ടോപ് ലൈനിനെ സഹായിച്ചത്, കമ്പനി അറിയിച്ചു. എബിറ്റ 3 ശതമാനം ഉയര്‍ന്ന് 1927.7 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 10 ബിപിഎസ് താഴ്ന്ന് 15.5 ശതമാനത്തിലെത്തി. വരുമാനമൊഴികെയുള്ളRead More →

അറ്റാദായം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്, വരുമാനമുയര്‍ന്നത് 26 ശതമാനം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനി, അദാനി എന്റര്‍പ്രൈസസ് നാലാംപാദ അറ്റാദായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 722 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. വരുമാനം 26 ശതമാനം കൂടി 31346.05 കോടി രൂപയായി. 1.20 രൂപയുടെ ലാഭവിഹിതം നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. 2023 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 2472.94 കോടി രൂപയാണ്. വരുമാനം 97 ശതമാനം ഉയര്‍ന്ന് 1.37 കോടി രൂപ. മാര്‍ച്ച് അവസാനത്തില്‍ കമ്പനിയുടെ കടം 38320Read More →

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു.Read More →