ഇന്ത്യയുടെ സാമ്പത്തിക വളർച്ച: പ്രവാസികളുടെ പങ്കിനെ അനുമോദിച്ച് അദീബ് അഹമ്മദ്
August 19, 2024രാജ്യം അതിന്‍റെ 78-ാം സ്വാതന്ത്ര്യദിന ആഘോഷവേളയിലാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ രാജ്യം എത്തിനിൽക്കുന്ന സാഹചര്യം ശരിക്കും പ്രചോദനം നൽകുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. രാജ്യത്തിന്‍റെ ഇന്നലെകളെ ഓർത്ത് ഞങ്ങൾ എപ്പോഴും അഭിമാനിക്കുന്നു. രാജ്യം ഇന്നെത്തിനിൽക്കുന്ന അഭിവൃദ്ധി വിലയിരുത്തുമ്പോൾ രാജ്യത്തിന്‍റെ ഭാവി കൂടുതൽ ശോഭിതമാകുമെന്നുറപ്പാണ്. രാജ്യത്തിന്‍റെ നേട്ടങ്ങൾക്ക് നേതാക്കളുടെയും നയതന്ത്രജ്ഞരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവഹിക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന്‍റെ ഉയർച്ചയുടെ പ്രാഥമിക കാരണമായി കാണുന്നത് ജനങ്ങളുടെ ചാതുര്യവും വിഭവശേഷിയും കഠിനാധ്വാനവുമാണ്.
എന്നാൽ, സാമ്പത്തിക വികസനത്തിലും സാമൂഹിക വളർച്ചയിലും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രവാസികൾ വഹിക്കുന്ന പങ്കും ചെറുതല്ല. 2023ൽ രാജ്യത്തേക്ക് പ്രവാസികൾ മാത്രം അയച്ചത് 120 ബില്യൺ ഡോളറാണ്. ഇത് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലുമാണ്. ഈ ഇടപാടുകൾ മാത്രം മതി രാജ്യപുരോഗതിക്കായി എൻ.ആർ.ഐ സമൂഹം നൽകുന്ന പങ്ക് വ്യക്തമാക്കാൻ. പണമയക്കുന്നതിലൂടെ പ്രവാസികളുടെ കഠിനാധ്വാനത്തെയും പ്രയത്നത്തെയും മാത്രമല്ല കാണിക്കുന്നത്, തങ്ങളുടെ കുടുംബത്തിന്‍റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാനും ഈ പണമിടപാടുകൾ കാരണമാകുന്നു. സ്വന്തം ബിസിനസുകൾക്കും മറ്റും മാത്രമല്ല പ്രവാസികൾ പണം നൽകുന്നത്, സ്കൂളുകൾക്കും ആശുപ്രത്രികളുമടക്കം സാമൂഹിക നടത്തിപ്പുകൾക്കുമാണ്. പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിന് വിശ്വസനീയമായ പ്രധാന സ്രോതസ്സായി ലുലു എക്സ്ചേഞ്ച് തിരഞ്ഞെടുക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് പേരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിലും സമൂഹത്തിന്‍റെ അഭിവൃദ്ധി ഉറപ്പാക്കുന്നതിലും ഞങ്ങൾ ഭാഗമാകുകയാണ്. ഇത് ഒരു ബഹുമതിയായാണ് ഞങ്ങൾ കാണുന്നത്.