സമ്പത്തിനൊത്ത ആഡംബരമില്ല; മകന്റെ കല്യാണത്തിന് മുകേഷ് അംബാനി ചെലവഴിക്കുന്നത് ചെറിയ തുക

സമ്പത്തിനൊത്ത ആഡംബരമില്ല; മകന്റെ കല്യാണത്തിന് മുകേഷ് അംബാനി ചെലവഴിക്കുന്നത് ചെറിയ തുക

July 12, 2024 0 By BizNews

മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദിന്റെ വിവാഹം ഇന്നാണ് നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏകദേശം 4000 കോടി മുതൽ 5000 കോടി വരെ വിവാഹത്തിനായി മുകേഷ് അംബാനി മുടക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇന്ത്യക്കാർ സാധാരണ വിവാഹത്തിനായി മുടക്കുന്ന തുകയുടെ അത്രയും അംബാനി ചെലവഴിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

എൻ.സി ഫിനാൻഷ്യൽ അഡ്വവൈസറി സർവീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ നിതിൻ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. മൊത്തം ആസ്തിയുടെ 10 ശതമാനം വരെയാണ് ഒരു ശരാശരി ഇന്ത്യൻ കുടുംബം വിവാഹത്തിനായി ചെലവഴിക്കുക.

എന്നാൽ, 0.5 ശതമാനം മാത്രമാണ് അംബാനി കുടുംബം ആനന്ദിന്റെ വിവാഹത്തിനായി ചെലവഴിക്കുന്നത്. 50 ലക്ഷം മുതൽ ഒരു കോടി വരെ ആസ്തിയുള്ളവർ 10 മുതൽ 15 ലക്ഷം വരെയാണ് വിവാഹത്തിനായി മുടക്കുക. 10 കോടി ആസ്തിയുള്ളവർ ഒന്നര കോടി വരെ വിവാഹത്തിനായി ചെലവഴിക്കും. എന്നാൽ, ഇത്ര​ത്തോളം തുക മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കില്ല.

ഏകദേശം 10 ലക്ഷം കോടിക്ക് മുകളിലാണ് അംബാനി കുടുംബത്തിന്റെ ആസ്തി. ഈ കണക്കുകൾ പ്രകാരമാണെങ്കിൽ ഒരു ലക്ഷം കോടിക്ക് മുകളിൽ അംബാനി കുടുംബം ചെലവഴിക്കണം. എന്നാൽ, വെറും 5,000 കോടി മാത്രമാണ് മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കുന്നത്.

ഇന്ന് മും​ബൈ ബാ​​ന്ദ്ര കു​ർ​ള​യി​ലെ ജി​യോ വേ​ൾ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലാ​ണ് ‘ശു​ഭ വി​വാ​ഹം’ ന​ട​ക്കു​ക. നാ​ളെ ന​ട​ക്കു​ന്ന ‘ശു​ഭ ആ​ശീ​ർ​വാ​ദി’​ൽ അ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും. 14നാ​ണ് ‘മം​ഗ​ൾ ഉ​ത്സ​വ്’ മ​ഹാ​വി​രു​ന്ന്.

അം​ബാ​നി​മാ​രു​ടെ സ്വ​ന്തം നാ​ടാ​യ ജാം​ന​ഗ​റി​ൽ നാ​ലു മാ​സം മു​മ്പാ​ണ് പ്രീ​വെ​ഡി​ങ് ആ​േ​ഘാ​ഷം ന​ട​ന്ന​ത്. മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് അ​ട​ക്കം വി.​വി.​ഐ.​പി​ക​ൾ പ​​ങ്കെ​ടു​ത്ത, ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഗാ​യി​ക റി​ഹാ​ന​യും ഹോ​ളി​വു​ഡ് -ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. ജൂ​ണി​ൽ അ​തി​ഥി​ക​ളെ​യെ​ല്ലാം ക്രൂ​സ് ഷി​പ്പി​ൽ കൊ​ണ്ടു​പോ​യി ക​ട​ലി​ലാ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ട​ത്തി​ലെ വി​വാ​ഹാ​ഘോ​ഷം. റോം, ​കാ​ൻ തു​ട​ങ്ങി​യ തീ​ര​ങ്ങ​​​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര​ക്ക​പ്പ​ൽ താ​ര​സ​മ്പ​ന്ന​മാ​യി​രു​ന്നു.