ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച്​ കിം​സ്​ ഹെ​ൽ​ത്ത്​ ഹോ​സ്​​പിറ്റ​ൽ

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച്​ കിം​സ്​ ഹെ​ൽ​ത്ത്​ ഹോ​സ്​​പിറ്റ​ൽ

April 24, 2024 0 By BizNews

മ​സ്ക​ത്ത്​: ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച്​ ഒ​മാ​നി​ലെ കിം​സ്​ ഹെ​ൽ​ത്ത്​ ഹോ​സ്​​പ്പി​റ്റ​ൽ. വ​യ​റു​വേ​ദ​ന​യു​ടെ​യും ഛർ​ദ്ദി​യു​ടെ​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 35 വ​യ​സ്സുകാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​ദ​ഗ്​​ധ മെ​ഡി​ക്ക​ൽ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ​ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ​ക്ക് നെ​ക്രോ​റ്റി​സ്​ ത​ക​രാ​റു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യും അ​ത്​ സെ​പ്റ്റി​ക് ഷോ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന അ​ക്യൂ​ട്ട് പാ​ൻ​ക്രി​യാ​റ്റി​സ് ഉ​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ശ​സ്ത്ര​ക്രി​യ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ചു. 30 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ക​ൺ​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ. ​അ​ബ്ദു​ൾ​റ​സാ​ഖ് അ​ൽ​ഫാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ ​മെ​ഡി​ക്ക​ൽ ടീം, ​സൂ​ക്ഷ്മ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളും മ​റി​ക​ട​ന്ന്​ രോ​ഗി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഡോ. ​അ​ൽ​ഫാ​ദി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 25ന് ​ക​ഠി​ന​മാ​യ നെ​ക്രോ​റ്റൈ​സി​ങ്​ പാ​ൻ​ക്രി​യാ​റ്റി​സ് ബാ​ധി​ച്ച് രോ​ഗി​യെ​ത്തു​​മ്പോ​ൾ സാ​ധ്യ​ത​ക​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്​ എ​തി​രാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന്​ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ വ്യ​ക്തി​യി​ലേ​ക്കു​ള്ള യാ​ത്ര തി​ക​ച്ചും അ​ത്ഭു​ത​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന്​ ഡോ​ക്ട​ർ പ​റ​ഞ്ഞു.

രോ​ഗി​യു​ടെ അ​വ​യ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മൃ​ത​കോ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​മാ​യി ഒ​ന്നി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​അ​ഹ​മ്മ​ദ് ഹ​മൂ​ദ, കാ​ർ​ഡി​യോ​ള​ജി സ്പെ​ഷലി​സ്റ്റ് ഡോ. ​വി​വേ​ക് മു​ത്തു​കു​മാ​ര​സ്വാ​മി, സ്പെ​ഷലി​സ്റ്റ്, ഇ​ന്‍റ​ൻ​സി​വി​സ്റ്റ് ഡോ. ​അ​ഹ​മ്മ​ദ് ഫ​രീ​ദ്, ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഡോ. ​ദി​മ സെ​യ്‌​നെ​ദ്ദീ​ൻ, ഐ.​സി.​യു ന​ഴ്‌​സി​ങ്​ ടീം ​തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​ക്കും പ​രി​ച​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്. രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള കിം​സ്​ ഹെ​ൽ​ത്ത്​ ഹോ​സ്പി​റ്റ​ലി​ന്‍റെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ്​ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലാ​യി​ട്ടും രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ മാ​നേ​ജ്​​​മെ​ന്‍റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.