രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസും

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പ​ങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയ​തെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾ എന്നിവയെല്ലാം ജനുവരി 22ന് ഉച്ചവരെ പ്രവർത്തിക്കില്ലെന്ന്…

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പ​ങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയ​തെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾ എന്നിവയെല്ലാം ജനുവരി 22ന് ഉച്ചവരെ പ്രവർത്തിക്കില്ലെന്ന് ധനകാര്യമന്ത്രാലയം ജനുവരി 18ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സർക്കാറും ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാട്, മണി മാർക്കറ്റുകൾ എന്നിവ ജനുവരി 22ന് പ്രവർത്തിക്കില്ലെന്നും ആർ.ബി.ഐ അറിയിച്ചു. ജനുവരി 22ന് ഓഹരി ഇടപാടുകൾ നടക്കില്ലെന്ന് ​നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമേ മറ്റ് നിരവധി സംസ്ഥാനങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports