വെൽകിൻസ് ‘ടേൺ യുവർ ഇ-വേസ്റ്റ് ടു വെൽനസ്’ പദ്ധതിക്ക് തുടക്കമായി

വെൽകിൻസ് ‘ടേൺ യുവർ ഇ-വേസ്റ്റ് ടു വെൽനസ്’ പദ്ധതിക്ക് തുടക്കമായി

January 15, 2024 0 By BizNews

ദോ​ഹ: പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ റീ​സൈ​ക്കി​ൾ ചെ​യ്യു​ക; ഒ​പ്പം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തെ വേ​റി​ട്ട കാ​ൽ​വെ​പ്പാ​യ വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ പു​തി​യ സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത പ​ദ്ധ​തി​ക്ക് (സി.​എ​സ്.​ആ​ർ) തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​പു​ൽ നി​ർ​വ​ഹി​ച്ചു. വെ​ൽ​കി​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​മീ​ർ മൂ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളും ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും സീ​ഷോ​റി​ലെ​യും വെ​ൽ​കി​ൻ​സി​ലെ​യും ജീ​വ​ന​ക്കാ​രു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ-​മാ​ലി​ന്യ​ങ്ങ​ൾ ദോ​ഹ റ​മ​ദാ സി​ഗ്ന​ലി​ന്‌ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ നി​ർ​ദി​ഷ്ട ബോ​ക്സു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നും അ​തു​വ​ഴി ലി​പി​ഡ് പ്രൊ​ഫൈ​ൽ, എ​ച്ച്.​ബി.​എ.1.​സി, തൈ​റോ​യി​ഡ്, വി​റ്റാ​മി​ൻ ഡി, ​ക്രി​യാ​റ്റി​നൈ​ൻ, യൂ​റി​ക് ആ​സി​ഡ് എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ​ക്കും ഹൈ​ഡ്രാ ഫേ​ഷ്യ​ൽ, ഡെ​ന്റ​ൽ സ്കേ​ലി​ങ്, ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ ല​ഭി​ക്കും.

സീ​ഷോ​ർ റീ​സൈ​ക്കി​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ‘ടേ​ൺ യു​വ​ർ ഇ-​വേ​സ്റ്റ് ടു ​വെ​ൽ​ന​സ്’ എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം​ത​ന്നെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണേ​ണ്ട​കാ​ര്യ​മാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് വെ​ൽ​കി​ൻ​സ് ഇ​ത്ത​രം വേ​റി​ട്ട ഒ​രു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ഡോ.​സ​മീ​ർ മൂ​പ്പ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ ഇ-​വേ​സ്റ്റ് അ​ട​ക്കം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നും റീ​സൈ​ക്കി​ൾ ചെ​യ്യു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ക​മ്പ​നി എ​ന്ന നി​ല​യി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ന് വെ​ൽ​കി​ൻ​സു​മാ​യി ചേ​ർ​ന്ന് ഇ​ത്ത​രം സാ​മൂ​ഹി​ക-​ആ​രോ​ഗ്യ​പ​ദ്ധ​തി​ക്ക് ഭാ​ഗ​മാ​കാ​ൻ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​നും ഭാ​വി ത​ല​മു​റ​ക്കാ​യി ക​രു​തി​വെ​ക്കാ​നും ന​മ്മ​ൾ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും സീ​ഷോ​ർ ഗ്രൂ​പ് ഫൗ​ണ്ട​റും ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ​ലി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി wellkins.com/ewaste സ​ന്ദ​ർ​ശി​ക്കു​ക.