സ്വർണവില വീണ്ടും താഴോട്ട്: ഇന്ന് 320 രൂപ കുറഞ്ഞു

Spread the News

കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം സ്വർണത്തിന് തുടർച്ചയായി രണ്ടാം ദിവസവും വിലയിടിഞ്ഞു. ഇന്നലെ 800 രൂപയും ഇന്ന് 320 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ പവന് 45,960 രൂപയും ഗ്രാമിന് 5,745 രൂപയുമായി. 40 രൂപയാണ് ഗ്രമിന് കുറഞ്ഞത്.

ഇന്നലെ 100 രൂപ 5785 രൂപയും പവന് 46,280 രൂപയുമായിരുന്നു വില.

ഡിസംബർ നാലിനായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഏറ്റവും ഉയർന്ന വില -47,080 രൂപ. തുടർച്ചയായി വില കയറിയ ശേഷമാണ് രണ്ടുദിവസം കൊണ്ട് 1120 രൂപ കുറഞ്ഞത്. രാജ്യാന്തര ഓഹരിവിപണികളിലുൾപ്പടെ വൻ നേട്ടമുണ്ടായ പശ്ചാത്തലത്തിലാണ് സ്വർണത്തിന് വില കുറഞ്ഞത്. നിക്ഷേപകർ ഓഹരികളിലേക്ക് തിരിയുന്നതായാണ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *