കുതിപ്പിനൊടുവിൽ സ്വർണവിലയിൻ ഇന്ന് വൻ ഇടിവ്

Spread the News

കോഴിക്കോട്: പുതിയ ഉയരങ്ങളിലെത്തിയ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ കുറഞ്ഞ് 5785 രൂപയായി.

ഇന്നലെ ഈ മാസത്ത ഏറ്റവുമുയർന്ന വിലയായ 47,080 രൂപയായിരുന്നു പവൻ വില. തുടർച്ചയായി വില കയറിയ ശേഷമാണ് ഇന്ന് പവന് 800 രൂപ കുറഞ്ഞത്.

രാജ്യാന്തര ഓഹരിവിപണികളിലുൾപ്പടെ വൻ നേട്ടമുണ്ടായ പശ്ചാത്തലത്തിലാണ് സ്വർണത്തിന് വില കുറഞ്ഞത്. നിക്ഷേപകർ ഓഹരികളിലേക്ക് തിരിയുന്നതായാണ് അനുമാനം. 

നവംബർ 13ന് 44,360 രൂപയായിരുന്നു സ്വർണവില. മൂന്നാഴ്ചകൊണ്ട് ഇത് 47,080 വരെ വർധിച്ചു. 2720 രൂപയുടെ വർധനവാണ് പവനുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *