സ്വർണ വില പവന് 480 രൂപ കുറഞ്ഞു

Spread the News

കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയിൽ എത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായിരുന്നു. സർവകാല റെക്കോഡായിരുന്നു ഈ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില നവംബർ 13നായിരുന്നു. അന്ന് 44,360 ആയിരുന്നു പവൻ വില. 16 ദിവസംകൊണ്ട് 2120 രൂപ വർധിച്ചു.

പശ്ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാൽ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്‍റെ സൂചനകളും ചൈനയിൽ പുതിയ പനി പടരുന്നതായുള്ള വാർത്തയും സ്വർണ്ണവില ഉയരുന്നതിനിടയാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *