ക്ഷീരമേഖലക്ക്​ അഭിമാനമായി ​ മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട്

ക്ഷീരമേഖലക്ക്​ അഭിമാനമായി ​ മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട്

September 26, 2023 0 By BizNews

മൂ​ന്നാ​ർ: കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക് ക​രു​ത്തേ​കി​യ സ​ങ്ക​ര​വ​ർ​ഗ ക​ന്നു​കാ​ലി​ക​ളു​ടെ മു​ഖ്യ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​ണ് മാ​ട്ടു​പ്പെ​ട്ടി​യി​ലെ ഇ​ന്തോ-​സ്വി​സ് പ്രോ​ജ​ക്ട്. പാ​ൽ ഉ​ൽ​പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ക്ഷീ​ര​ക​ർ​ഷ​ക​ർ മി​ക​ച്ച വ​രു​മാ​ന​ത്തി​ലൂ​ടെ ദാ​രി​ദ്യ​രേ​ഖ​ക്ക് മു​ക​ളി​ലെ​ത്തി​യെ​ന്ന ച​രി​ത്ര​വ​സ്തു​ത​ക്ക് ഈ ​കേ​ന്ദ്രം ന​ൽ​കി​യ സം​ഭാ​വ​ന ഏ​റെ വ​ലു​താ​ണ്. കൃ​തി​മ ബീ​ജ​സ​ങ്ക​ല​നം വ​ഴി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ലൂ​ടെ സു​ന​ന്ദി​നി എ​ന്ന കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സ​ങ്ക​ര​വ​ർ​ഗ ക​ന്നു​കാ​ലി ജ​നു​സ്സി​ന്‍റെ ജ​ന്മ​സ്ഥ​ലം കൂ​ടി​യാ​ണ് മാ​ട്ടു​പ്പെ​ട്ടി.

1963ൽ ​സ്വി​സ് അം​ബാ​സ​ഡ​റു​ടെ മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് ക​ന്നു​കാ​ലി ഗ​വേ​ഷ​ണ രം​ഗ​ത്ത് മാ​ട്ടു​പ്പെ​ട്ടി​യു​ടെ സാ​ധ്യ​ത വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സ്വി​സ് സ​ർ​ക്കാ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി. മാ​ട്ടു​പ്പെ​ട്ടി​യി​ൽ സ്കൂ​ളി​നാ​യി നീ​ക്കി​യി​ട്ടി​രു​ന്ന സ്ഥ​ലം സം​സ്ഥാ​ന ക​ന്നു​കാ​ലി വി​ക​സ​ന ബോ​ർ​ഡി​ന് വി​ട്ടു​ന​ൽ​കി​യ​തോ​ടെ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ഗാ​ഢ ശീ​തീ​കൃ​ത ബീ​ജോ​ൽ​പാ​ദ​ന​കേ​ന്ദ്രം സ്ഥാ​പി​ത​മാ​യ​തും 1967ൽ ​ബീ​ജോ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച​തും.

ഇ​ന്തോ-​സ്വീ​സ് എ​ന്ന താ​ൽ​ക്കാ​ലി​ക വ​കു​പ്പി​ന് കീ​ഴി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പി​ന്നീ​ട് 1985ൽ ​മി​ൽ​മ​ക്ക് കൈ​മാ​റി. അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള മൂ​രി​ക്കു​ട്ടി​ക​ളെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും അ​തു​വ​ഴി ബീ​ജ​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് ആ​ധു​നി​ക ബു​ൾ മ​ദ​ർ ഫാം ​ഈ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കാ​ള​ക്കു​ട്ടി​ക​ൾ​ക്ക് ഒ​ന്ന​ര വ​യ​സ്സു​മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കി ര​ണ്ട് വ​യ​സ്സാ​കു​മ്പോ​ഴേ​ക്കും ബീ​ജ​ശേ​ഖ​ര​ണ​ത്തി​ന് പ്രാ​പ്ത​മാ​കു​ന്ന മൂ​രി​യാ​യി മാ​റ്റും. 510 ഏ​ക്ക​റി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന ഈ ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ക​ന്നു​കാ​ലി പ​രി​പാ​ല​ന രീ​തി​വി​ട്ട് നൂ​ത​ന മു​റ​ക​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. തീ​റ്റ, ജ​ല​പാ​നം, ക​റ​വ, വി​ശ്ര​മം എ​ന്നി​വ​ക്കെ​ല്ലാം പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ൾ​ക്ക് സ​മീ​കൃ​ത ആ​ഹാ​രം ഒ​രു​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​വ​ത്​​കൃ​ത സം​വി​ധാ​ന​വും ഇ​വി​ടെ​യു​ണ്ട്.

ഒ​രേ​സ​മ​യം 12 പ​ശു​ക്ക​ളെ ക​റ​ക്കു​ന്ന​തി​നു​ള്ള പാ​ർ​ല​ർ സം​വി​ധാ​ന​വും ഇ​വി​ടെ കാ​ണാം. ഓ​രോ പ​ശു​വി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വും ക​മ്പ്യൂ​ട്ട​ർ രേ​ഖ​പ്പെ​ടു​ത്തും. ക​റ​ന്നെ​ടു​ക്കു​ന്ന പാ​ൽ മ​നു​ഷ്യ​സ്പ​ർ​ശം കൂ​ടാ​തെ അ​കി​ടി​ൽ​നി​ന്ന് സം​ഭ​ര​ണി​യി​ലേ​ക്ക് എ​ത്തു​ന്ന​തു​വ​ഴി പ​രി​ശു​ദ്ധി നി​ല​നി​ർ​ത്താ​നും ക​ഴി​യു​ന്നു. ഒ​രു ദി​വ​സം ര​ണ്ടു ത​വ​ണ​വീ​തം പ​ശു​ക്ക​ളു​ടെ തൂ​ക്ക​വും രേ​ഖ​പ്പെ​ടു​ത്തും. ഗ​ഷേ​ണ​കേ​ന്ദ്ര​ത്തി​ലെ തീ​റ്റ​പ്പു​ൽ​കൃ​ഷി​ക്ക് ഇ​വി​ടു​ത്തെ ചാ​ണ​ക​മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​ന്നും​മ​ല​യും പു​ൽ​മേ​ടു​ക​ളും നി​റ​ഞ്ഞ് പ്ര​കൃ​തി​മ​നോ​ഹ​ര​മാ​യ ഇ​ൻ​ഡോ-​സ്വി​സ് പ​ദ്ധ​തി​പ്ര​ദേ​ശം ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പു​വ​രെ സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട​ലൊ​ക്കേ​ഷ​ൻ കൂ​ടി​യാ​യി​രു​ന്നു. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഒ​ട്ടേ​റെ ജ​ന​പ്രി​യ സി​നി​മ​ക​ൾ ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക നി​രോ​ധ​ന​മു​ള്ള​തി​നാ​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​വും അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ഞ്ച​ര പ​തി​റ്റാ​ണ്ടി​നി​ടെ കേ​ര​ള​ത്തി​ന്‍റെ ക്ഷീ​ര​മേ​ഖ​ല​യെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് അ​ടു​പ്പി​ച്ച മാ​ട്ടു​പ്പെ​ട്ടി​യി​ലെ ഈ ​ഗ​വേ​ഷ​ണ കേ​ന്ദ്രം മൂ​ന്നാ​റി​നും ഇ​ടു​ക്കി ജി​ല്ല​ക്കും മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​നാ​കെ​ത്ത​ന്നെ അ​ഭി​മാ​ന​മാ​ണ്.