പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Spread the News

പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ  പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.’പ്രോജക്ട് കെ – ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വിഡിയോ ഇറക്കിയിരിക്കുന്നത്.

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം നാഗ് അശ്വിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.  നിലവിൽ  പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമ . ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിനാണ്  നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *