സുരേഷേട്ടൻ രാധിക ചേച്ചിക്ക് വേണ്ടി ആഭരണം എടുക്കും, പക്ഷെ ബിജുവേട്ടൻ പറയുന്നത് ഇതാണ്: സംയുക്ത വർമ്മ

സുരേഷേട്ടൻ രാധിക ചേച്ചിക്ക് വേണ്ടി ആഭരണം എടുക്കും, പക്ഷെ ബിജുവേട്ടൻ പറയുന്നത് ഇതാണ്: സംയുക്ത വർമ്മ

Spread the News

സംയുക്ത വർമ്മയും ബിജു മേനോനും മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താര ദമ്പതികളിൽ പ്രധാനികളാണ്. മൂന്ന് സിനിമകളിൽ നായികാനായകന്മാരായി അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2002ലാണ് വിവാഹിതരായത്. ഇന്ന് ദക്ഷ് ധാർമിക് എന്ന മകന്റെ മാതാപിതാക്കളാണ് ഇരുവരും. കുറച്ചു കാലം മുൻപ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സംയുക്ത വർമ്മ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു. അന്ന്, നടൻ സുരേഷ് ഗോപിയെ കുറിച്ചും താരം സംസാരിച്ചു.

തന്നോടൊപ്പം തെങ്കാശിപ്പട്ടണം, മേഘസന്ദേശം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സൂപ്പർതാരത്തെ ഒരു മൂത്ത സഹോദരന്റെ സ്ഥാനത്താണ് താനും ഭർത്താവ് ബിജു മേനോനും കാണുന്നത് എന്നാണ് സംയുക്ത വർമ്മ പറഞ്ഞത്. സുരേഷ് ഗോപിയെ കാണുമ്പോൾ, ഇത് പോലെ ഒരു അച്ഛനോ, സഹോദരനോ, ഭർത്താവോ, ഒക്കെ തനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പല അവസരങ്ങളിലും ചിന്തിച്ചിട്ടുണ്ടെന്നും ഒരു ചിരിയോടെ മധുരനൊമ്പരക്കാറ്റ് താരം പറഞ്ഞു

കുടുംബത്തിലേക്ക് വന്നാൽ, തന്റെ ഭാര്യ രാധികയ്ക്ക് ഏറ്റവും നല്ല ഭർത്താവാണ് സുരേഷ് ഗോപി എന്നാണ് സംയുക്ത വെളിപ്പെടുത്തിയത്. ഭാര്യയുടെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന, ആഭരങ്ങങ്ങളും സാരിയുമൊക്കെ സെലക്ട് ചെയ്തു കൊടുക്കുന്ന, ഒരു മാതൃക ഭർത്താവാണ് അദ്ദേഹം. എന്നാൽ, തന്റെ ഭർത്താവ് ബിജു മേനോന് അതിലൊന്നും തീരെ താത്പര്യമില്ല. പ്രത്യേകിച്ച്, ആഭരങ്ങളോട് വലിയ കമ്പമില്ലാത്ത അദ്ദേഹം, താൻ എന്തെങ്കിലും വാങ്ങുമ്പോൾ അത് കണ്ട് കളിയാക്കാറുണ്ടെന്നും സംയുക്ത പറയുന്നു.

“സുരേഷേട്ടൻ ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന ആളാണ്. ജ്വല്ലറി – നല്ല ആഭരണങ്ങൾ ഭയങ്കര ഇഷ്ടമാണ് സുരേഷേട്ടന്. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് – കാരണം, രാധിക ചേച്ചിക്ക് എപ്പോഴും ആഭരണങ്ങൾ സെലക്ട് ചെയ്തു കൊടുക്കുന്നത് അദ്ദേഹമാണ്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും, “ഈശ്വരാ… ഇത് പോലെ ഒരു അച്ഛനോ, ബ്രദറോ, ഭർത്താവോ, ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്. കാരണം, രാധിക ചേച്ചിയുടെ അടുത്ത് നല്ല ജ്വല്ലറി കളക്ഷനുണ്ട്. സുരേഷേട്ടൻ അത് നല്ലോണം എൻജോയ് ചെയ്യുന്ന ആളാണ്,” സംയുക്ത വർമ്മ വിശദീകരിച്ചു.

“ഈ ബിജുവേട്ടന്റെ പോലെ “എന്നാൽ മുത്തുക്കുട കൂടി പിടിച്ചു കൂടെ, ഒരു വെഞ്ചാമരം കൂടി പിടിച്ചു കൂടെ,” എന്നൊന്നും സുരേഷേട്ടൻ ചോദിക്കാറില്ല. ബിജുവേട്ടൻ സെലക്ട് ചെയ്ത് തന്ന ആഭരണം ഒക്കെ എന്റെ കൈയിലുണ്ട്. അത് പക്ഷെ കടുക്മണി പോലത്തെ കമ്മലൊക്കെയാണ്. ബിജുവേട്ടന് പൊതുവെ വളരെ കാണാം കുറഞ്ഞ ചെയിൻ, സോളിറ്റെയർ പോലത്തെ ചെറിയ കമ്മലുകളും, ഒക്കെയാണ് ഇഷ്ടം. പൊതുവെ എല്ലാത്തിലും ലളിതമായ സ്റ്റൈൽ ഇഷ്ടമുള്ള ആളാണ് അദ്ദേഹം,” വീണ്ടും ചില വീട്ടുകാര്യങ്ങൾ നായിക വെളിപ്പെടുത്തി.

വിവാഹ ശേഷം അഭിനയം നിർത്തി യോഗയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു സംയുക്ത വർമ്മ. ഈ തീരുമാനത്തെ പൂർണ്ണമായും ബിജു മേനോൻ പിന്തുണച്ചു. ഇനി എന്നെങ്കിലും താരം വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചാൽ, ഭാര്യയ്ക്ക് താൻ എല്ലാ വിധ സപ്പോർട്ടും നൽകുമെന്നും നടൻ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വരെ സിനിമയിലേക്ക് മടങ്ങി വരണമെന്ന് തനിക്ക് ആഗ്രഹം തോന്നിയിട്ടില്ലെന്നാണ് സംയുക്ത പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *