India vs Australia: അഡ്‌ലെയ്ഡിലെ ആശങ്ക അതുമാത്രം; ജയം ആവർത്തിക്കാൻ രോഹിതിന്റെ പട

India vs Australia: ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഒസ്ട്രേലിയക്കെതിരെ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ

Spread the News

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഒസ്ട്രേലിയക്കെതിരെ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ. അഡ്‌ലെയ്ഡിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് പിങ്ക് ബോളിലാണ്. പിങ്ക് ബോളിൽ ഇന്ത്യക്ക് മികച്ച റെക്കോർഡുണ്ടെങ്കിലും അഡ്‌ലെയ്ഡിലെ കണക്കുകൾ ദയനീയമാണ്.

2020ൽ അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 36 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറും ഇതുതന്നെയാണ്. അതേസമയം, ഇതുവരെ കളിച്ച നാലു പിങ്ക് ബോൾ ടെസ്റ്റുകളിൽ മൂന്നിലും ഇന്ത്യ വിജയം നേടിയിട്ടുണ്ട്.

ആദ്യ മത്സരത്തിലെ 295 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നായകൻ രോഹിത് ശർമ തിരിച്ചെത്തുന്നതും ടീമിനു കരുത്തേകും. പിക്കിൽ നിന്ന് മുക്തനായ ശുഭ്മാൻ ഗിൽ ടീമിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ആദ്യ മത്സരത്തിൽ തിളങ്ങിയ യശ്വസി ജയ്‌സ്വാൾ- കെ.എൽ രാഹുൽ സഖ്യം ഓപ്പണിങ് തുടരുമെന്ന് രോഹിത് ശർമ അറിയിച്ചിട്ടുണ്ട്. രോഹിതും ഗില്ലും തിരിച്ചെത്തുന്നതോടെ രാഹുലിന്റെ ഓപ്പണിങ് സ്ഥാനത്തെ ചൊല്ലി അഭ്യുവങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണം ഉണ്ടായത്.

രോഹിതിന്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഓപ്പണറായി എത്തിയ രാഹുൽ അർധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 201 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 295 റൺസിന്റെ വിജയത്തിൽ ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചിരുന്നു.

ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്, എവിടെ കാണാം?

ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ഡിഡി സ്‌പോർട്‌സിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഡിസ്നിപ്ലസ് ഹോട്സ്റ്റാർ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഒടിടിയിൽ മത്സരം കാണാം.

ഇന്ത്യൻ സ്ക്വാഡ്
രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ , ദേവദത്ത് പടിക്കൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ധ്രുവ് ജൂറൽ, നിതീഷ് റെഡ്ഡി, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സർഫറാസ് ഖാൻ, പ്രസീദ് കൃഷ്ണ , രവീന്ദ്ര ജഡേജ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ, അഭിമന്യു ഈശ്വരൻ.

ഇന്ത്യയുടെ സാധ്യത ടീം: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, രോഹിത് ശർമ, ആർ. അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് , ഹർഷിത് റാണ.

Leave a Reply

Your email address will not be published. Required fields are marked *