ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പം 200 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി വ​ർ​ധി​ച്ചു

ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പം 200 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി വ​ർ​ധി​ച്ചു

September 18, 2024 0 By BizNews

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പം 200 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​യി വ​ർ​ധി​ച്ചു. 2023 ആ​ദ്യ പാ​ദ​ത്തി​നും 2024 ആ​ദ്യ​പാ​ദ​ത്തി​നു​മി​ട​യി​ലു​ള്ള ഒ​രു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലാ​ണ് ഈ ​ക​ണ​ക്ക്. 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​തെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.​ജേ​ക്ക​ബ് പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​നി​ലെ ത​ട്ടാ​യി ഹി​ന്ദു മ​ർ​ച്ച​ന്റ്സ് ക​മ്യൂ​ണി​റ്റി (ടി.​എ​ച്ച്.​എം.​സി) സം​ഘ​ടി​പ്പി​ച്ച ടി.​എ​ച്ച്.​എം.​സി ക​ണ​ക്‌​ട് പ​രി​പാ​ടി​യു​ടെ നാ​ലാ​മ​ത് എ​ഡി​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2019 ആ​ഗ​സ്റ്റി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​യു​ണ്ട്.

ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്റി​ന്റെ വ്യാ​പാ​ര സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2023 ഏ​പ്രി​ലി​നും 2024 മാ​ർ​ച്ചി​നു​മി​ട​യി​ൽ ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ വ്യാ​പാ​ര​ത്തി​ന്റെ അ​ള​വ് 1.73 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ലെ​ത്തി​യ​താ​യും അം​ബാ​സ​ഡ​ർ ജേ​ക്ക​ബ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര അ​ന്ത​രം 80 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​യി കു​റ​ഞ്ഞി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ടി.​എ​ച്ച്.​എം.​സി​യു​ടെ സം​ഭാ​വ​ന​ക​ളെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​ന്റെ സാ​മ്പ​ത്തി​ക​രം​ഗ​ത്ത് വ​ലി​യ സം​ഭാ​വ​ന​ക​ൾ ടി.​എ​ച്ച്.​എം.​സി​യും, പ്ര​സി​ഡ​ന്റ് എ​ന്ന നി​ല​യി​ൽ മു​കേ​ഷ് ക​വ​ലാ​നി​യും ന​ൽ​കു​ന്നു. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.