ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്

ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്

Spread the News
ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്

കൊച്ചി: കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതി 13.44 ശതമാനം ഇടിവോടെ 15,939.77 കോടി രൂപയിലെത്തി.

യൂറോപ്പിലും അമേരിക്കയിലും മാന്ദ്യം ശക്തമായതോടെ ഉപഭോഗത്തിലുണ്ടായ ഇടിവാണ് തിരിച്ചടി സൃഷ്ടിച്ചതെന്ന് ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് അസോസിയേഷൻ പറഞ്ഞു.

ഇക്കാലയളവിൽ സ്വർണം, വജ്രങ്ങൾ എന്നിവയുടെ ഇറക്കുമതിയിലും 16.5 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം ജെം ആൻഡ് ജുവലറി കയറ്റുമതി 7.44 ശതമാനം കുറഞ്ഞു.

ജൂണിൽ വജ്രത്തിന്റെ കയറ്റുമതിയിൽ വൻ തളർച്ച ദ്യശ്യമായപ്പോൾ സ്വർണാഭരണങ്ങളുടെ കയറ്റുമതിയിൽ നേരിയ വർദ്ധനയുണ്ടെന്ന് കണക്കുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *