സിറ്റി ഫ്ലവറിൽ നാളെ മുതൽ ‘സമ്മർ കൂൾ സെയിൽ’; നിരവധി മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളും

Spread the News

റിയാദ്: ചുട്ടു പൊള്ളുന്ന ചൂടിൽ പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ്‌ ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസും ഒരു കുടകീഴില്‍ ഒരുക്കി സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിൽ പ്രത്യേക ഓഫറുകൾ. ജൂലായ്‌ 17 മുതല്‍ 29 വരെയാണ് സ്പെഷ്യല്‍ ഓഫര്‍ നല്‍കുന്നത്. സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവര്‍ ഡിപ്പാര്ട്ട്മെന്‍റ് സ്റ്റോറുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും വിനോദ ഗെയിംമുകള്‍ ഒരുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലെമണ്‍ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവല്‍ അരങ്ങേറും. ജൂലായ്‌ 17ന് വൈകീട്ട് റിയാദ് ബത്ഹയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ച് കുട്ടികള്‍ക്കായ് കളറിംഗ് മത്സരം, വിനോദ ഗെയിമുകള്‍, മ്യൂസിക്‌ വിത്ത്‌ ഫൺ എന്ന പേരില്‍ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. മുഖ്യ അതിഥിയായി സിനിമാ പിന്നണി ഗായകന്‍ നിസാം കാലിക്കറ്റ്‌ പങ്കെടുക്കും. ഒപ്പം റിയാദിലെ കലാ സംസക്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

വിപുലമായ വസ്ത്രശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഈ കാലയളവില്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *