ആനന്ദ് അംബാനിയുടെ വിവാഹം; ജീവനക്കാർക്ക് ജൂലൈ 15 വരെ വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ

Spread the News

ന്യൂഡൽഹി: ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം. ജൂലൈ 12 മുതൽ 15 വരെ മൂന്ന് ദിവസത്തിനാണ് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്.

ന്ന ബാന്ദ്ര കുർള കോംപ്ലെക്സിലെ ജിയോ കൺവെൻഷൻ സെന്ററിയലാണ് ആനന്ദ് അംബാനിയുടെ വിവാഹം നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലെക്സിന് സമീപത്തേക്ക് ജൂലൈ 12 ഉച്ചക്ക് ഒരു മണി മുതൽ 15ാം തീയതി അർധരാത്രി വരെ ചടങ്ങിനെത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇതോടെ ജോലിക്കാർക്ക് ഡ്യൂട്ടിക്ക് വരാനുള്ള പ്രയാസം മുന്നിൽ കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിവാഹത്തോട് അനുബന്ധിച്ച് വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും ​പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് മും​ബൈ ബാ​​ന്ദ്ര കു​ർ​ള​യി​ലെ ജി​യോ വേ​ൾ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലാ​ണ് ‘ശു​ഭ വി​വാ​ഹം’ ന​ട​ക്കു​ക. നാ​ളെ ന​ട​ക്കു​ന്ന ‘ശു​ഭ ആ​ശീ​ർ​വാ​ദി’​ൽ അ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും. 14നാ​ണ് ‘മം​ഗ​ൾ ഉ​ത്സ​വ്’ മ​ഹാ​വി​രു​ന്ന്.

അം​ബാ​നി​മാ​രു​ടെ സ്വ​ന്തം നാ​ടാ​യ ജാം​ന​ഗ​റി​ൽ നാ​ലു മാ​സം മു​മ്പാ​ണ് പ്രീ​വെ​ഡി​ങ് ആ​േ​ഘാ​ഷം ന​ട​ന്ന​ത്. മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് അ​ട​ക്കം വി.​വി.​ഐ.​പി​ക​ൾ പ​​ങ്കെ​ടു​ത്ത, ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഗാ​യി​ക റി​ഹാ​ന​യും ഹോ​ളി​വു​ഡ് -ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. ജൂ​ണി​ൽ അ​തി​ഥി​ക​ളെ​യെ​ല്ലാം ക്രൂ​സ് ഷി​പ്പി​ൽ കൊ​ണ്ടു​പോ​യി ക​ട​ലി​ലാ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ട​ത്തി​ലെ വി​വാ​ഹാ​ഘോ​ഷം. റോം, ​കാ​ൻ തു​ട​ങ്ങി​യ തീ​ര​ങ്ങ​​​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര​ക്ക​പ്പ​ൽ താ​ര​സ​മ്പ​ന്ന​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *