മോഹൻലാൽ ‘ബൈജൂസ്’ ബ്രാൻഡ് അംബാസഡർ

മോഹൻലാൽ ‘ബൈജൂസ്’ ബ്രാൻഡ് അംബാസഡർ

Spread the News

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരള ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ വരുന്നു. താരവുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രചാരണത്തിൽ രണ്ടു വ്യത്യസ്ത പരസ്യ ചിത്രങ്ങളാണുള്ളത്.

എഡ്യുക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്). നിലവില്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസ്സികളിലെ വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ലേണിഗ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *