എസ്.ബി.ഐയുടെ വാർഷിക ലാഭം 67,085 കോടി രൂപ
May 10, 2024മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ 2023-24 സാമ്പത്തിക വർഷത്തെ മൊത്തം ലാഭത്തിൽ 20.55 ശതമാനത്തിന്റെ വർധന. 67,084.67 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ ലാഭം. 2022-23ൽ ഇത് 55,648.17 കോടി രൂപയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദവർഷ ഫലം പുറത്തുവന്നപ്പോൾ 18 ശതമാനമാണ് കൂടിയത്. അവസാന പാദ വർഷത്തിൽ അറ്റാദായം 21,384.15 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 18,093.84 കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.