രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണ്ണവില വീണ്ടും ഉയർന്നു

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നിരിക്കുന്നത്. പവന്റെ വില 360 രൂപ ഉയർന്ന് 53,380 രൂപയായി. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 6660 രൂപയാണ് ഗ്രാമിന്റെ വില.

അതേസമയം, ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ വലിയ മുന്നേറ്റം പ്രകടമായില്ല. ജൂണിലേക്കുള്ള 10 ഗ്രാം സ്വർണ്ണത്തിന്റെ ഭാവി വില എം.സി.എക്സ് എക്സചേഞ്ചിൽ 71,091 രൂപയാണ്. ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 52,920 രൂപയായി താഴ്ന്നിരുന്നു.

ഏപ്രിൽ 19ന് പവന് 54,520 എന്ന റെക്കോർഡ് വിലയിൽ സ്വർണം എത്തിയിരുന്നു. ഇതിന് പിന്നാലെ നാല് ദിവസംകൊണ്ട് 1600 രൂപ കുറയുകയായിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ, ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നത് വിവാഹ സീസണിൽ ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്കക്കിടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *