സ്വർണ്ണ വിലയിൽ വൻ വർധന; പവൻ വില 53,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു. സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നിട്ടുണ്ട്. 0.6 ശതമാനം വില വർധനവാണ് സ്‍പോട്ട് ഗോൾഡിന് ഉണ്ടായത്. ഔൺസിന് 2,386 ഡോളറായാണ് സ്‍പോട്ട് ഗോൾഡിന്റെ വില ഉയർന്നത്.എം.സി.എക്സ് എക്സ്ചേഞ്ചിൽ 10 ഗ്രാം…

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു.

സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നിട്ടുണ്ട്. 0.6 ശതമാനം വില വർധനവാണ് സ്‍പോട്ട് ഗോൾഡിന് ഉണ്ടായത്. ഔൺസിന് 2,386 ഡോളറായാണ് സ്‍പോട്ട് ഗോൾഡിന്റെ വില ഉയർന്നത്.എം.സി.എക്സ് എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ ഭാവി വില 72,442 രൂപയായാണ് ഉയർന്നത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട്. ഇതാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്താകുന്നത്. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്.

ഇതിന് പുറമേ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും സ്വർണ്ണത്തിന്റെ വില വർധനവ് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports