മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ

മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ

Spread the News
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ

കൊച്ചി: ഇന്ത്യയിലെ മുൻനിര എൻ.ബി.എഫ്‌.സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ‘ഏറ്റവും മികച്ച ബി.എഫ്.എസ്‌.ഐ ബ്രാൻഡ്’ അംഗീകാരം കരസ്ഥമാക്കി. ഇതോടൊപ്പം മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ.മത്തായി എന്നിവർക്ക് നടപ്പുവർഷത്തിലെ ‘ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ’ അംഗീകാരവും ലഭിച്ചു.

ബി.എഫ്.എസ്‌.ഐ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനും എൻ.പി.സി.ഐ സ്വതന്ത്ര ഡയറക്ടറുമായ അജയ് ചൗധരിയാണ് മികച്ച ബ്രാൻഡ് അവാർഡ് കമ്പനിക്ക് സമ്മാനിച്ചത്.

വിദേശകാര്യ മന്ത്രാലയം മുൻ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും സ്വിറ്റ്‌സർലൻഡ്, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ സ്ഥാനപതിയുമായ ബ്രിക്‌സ് ഷെർപയുമാണ് ഏഷ്യയിലെ മികച്ച ബിസിനസ് നേതൃത്വ വാഗ്ദാനങ്ങളായ മുത്തൂറ്റ് മിനി മാനേജിംഗ് ഡയറക്ടർക്കും സി.ഇ.ഒയ്ക്കും പുരസ്‌ക്കാരം സമ്മാനിച്ചത്.

ബി.എഫ്.എസ്‌.ഐ ബ്രാൻഡ്‌സ് കോൺക്ലേവിൽ മികച്ച ബ്രാൻഡ് അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *