റബറിന്​ അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ്​ വില 169!

റബറിന്​ അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ്​ വില 169!

March 8, 2024 0 By BizNews

കോ​ട്ട​യം: റ​ബ​റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര​വി​ല കി​ലോ​ക്ക്​ 200 പി​ന്നി​ട്ടി​ട്ടും റ​ബ​ർ ബോ​ർ​ഡ്​ വി​ല 169! സം​സ്ഥാ​ന​ത്തെ ആ​ർ.​എ​സ്.​എ​സ് നാ​ലി​ന് സ​മാ​ന​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ക​ണ​ക്കാ​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ് മൂ​ന്നി​ന് വ്യാ​ഴാ​ഴ്ച കി​ലോ​ക്ക്​ 200.76 രൂ​പ​യാ​യി​രു​ന്നു വി​ല. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ബാ​ങ്കോ​ക്ക്​​ വി​പ​ണി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യു​മാ​ണി​ത്. എ​ന്നാ​ൽ, റ​ബ​ർ ബോ​ർ​ഡി​ന്‍റെ കോ​ട്ട​യ​ത്തെ വി​ല​യാ​ക​ട്ടെ 169ഉം.

​ട​യ​ർ ക​മ്പ​നി​ക​ളും റ​ബ​ർ ബോ​ർ​ഡും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ്​ വി​ല കൂ​ട്ടാ​ത്ത​തി​ന്​ കാ​ര​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ഒ​രു കി​ലോ റ​ബ​ർ വാ​ങ്ങാ​ൻ ഇ​റ​ക്കു​മ​തി ചു​ങ്ക​വും മ​റ്റ് ചെ​ല​വു​ക​ളും ക​ണ​ക്കാ​ക്കു​മ്പോ​ൾ ട​യ​ർ ക​മ്പ​നി​ക​ൾ​ക്ക് 235 രൂ​പ​ക്ക്​ മു​ക​ളി​ൽ ചെ​ല​വു​വ​രും. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല കൂ​ടു​മ്പോ​ൾ കേ​ര​ള​ത്തി​ലും വി​ല ഉ​യ​​രു​ന്ന​താ​യി​രു​ന്നു പ​തി​വ്. ട​യ​ർ ക​മ്പ​നി​ക​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​താ​യി​രു​ന്നു വി​ല ഉ​യ​രാ​ൻ കാ​ര​ണം. നി​ല​വി​ൽ നാ​മ​മാ​ത്ര​മാ​യാ​ണ്​ വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

മി​ക​ച്ച വി​ല ല​ഭി​ക്കേ​ണ്ട ഘ​ട്ട​ത്തി​ലും 160 രൂ​പ​ക്ക്​ ഷീ​റ്റ്​ വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്​ ക​ർ​ഷ​ക​രെ​ന്ന്​ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ​ബി ഐ​പ് കു​റ്റ​പ്പെ​ടു​ത്തി. ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന്‍റെ ചെ​ല​വ് വ​ർ​ധി​ച്ച​തും താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വു​മാ​ണ്​ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ വി​ല​വ​ർ​ധ​ക്ക്​​ ഇ​ട​യാ​ക്കി​യ​ത്. ഐ​വ​റി കോ​സ്റ്റി​ൽ​നി​ന്ന് ചി​ര​ട്ട​പ്പാ​ൽ ക​യ​റ്റി അ​യ​ക്കു​ന്ന​തും നി​ർ​ത്തി​യി​രു​ന്നു. ചൂ​ടു​മൂ​ലം കേ​ര​ള​ത്തി​ലും റ​ബ​റി​ന്‍റെ ഉ​ൽ​പാ​ദ​നം കു​​റ​ഞ്ഞ നി​ല​യി​ലാ​ണ്.