സ്വർണവില വീണ്ടും റെക്കോഡിൽ

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോഡിൽ. പവന് 560 രൂപ കൂടി 47,560 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് 5,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവന്‍റെ വില. മാർച്ച് രണ്ടിന് വില 47,000 രൂപയിലേക്ക് ഉയർന്നു. മൂന്നിനും നാലിനും വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് വർധിച്ചത്. 

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വില വർധനവിനുള്ള പ്രധാന കാരണം. വില വീണ്ടും ഉയരുമെന്നാണ് സൂചന. 2,300 ഡോളർ വരെ വില ഉയരുമെന്നാണ് പ്രവചനമെങ്കിലും 2,200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകളും ഇപ്പോൾ കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *