വീണ്ടും കുതിച്ച് സ്വർണ്ണവില; പവന്റെ വില 46,000 കടന്നു​

Spread the News

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 46,080 രൂപയാണ് വർധിച്ചത്. 200 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 45,880 രുപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില.

ഗ്രാമിന് 25 രൂപ വർധിച്ച് 5760 രൂപയായും സ്വർണവില ഉയർന്നു. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വിലകൾ 0.134 ശതമാനം ഉയർന്നു. ഏപ്രിലിലെ വിലകളിലാണ് ഉണർവ് രേഖപ്പെടുത്തിയത്.

യു.എസ് ഫെഡറൽ റിസവ് ​പോളിസി മീറ്റിങ്ങിന്റെ മിനുട്സ് പുറത്ത് വരാനിരിക്കെ സ്റ്റഡിയായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മുന്നേറുന്നത്. ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം, സ്​പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 2,2024 ഡോളറാണ് ഔൺസിന് സ്​പോട്ട് ഗോൾഡിന്റെ വില. യു.എസിന്റെ ഗോൾഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം താഴ്ന്ന് 2,035 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *