ബിൽ ഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്; സമ്പന്നരുടെ പട്ടികയിൽ നാലാമത്

ബിൽ ഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്; സമ്പന്നരുടെ പട്ടികയിൽ നാലാമത്

Spread the News

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്. സമ്പത്തിൽ 28.1 ബില്യൺ ഡോളറിന്റെ വർധനയുണ്ടായതോടെയാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ നാലാം സ്ഥാനത്തേക്ക് കുതിച്ചത്. മികച്ച പാദവാർഷിക ഫലങ്ങൾ പുറത്തുവന്നതോടെ മെറ്റയുടെ ഓഹരി വില ഉയർന്നതും സൂക്കർബർഗിനും ഗുണകരമായി. 20 ശതമാനം നേട്ടമാണ് മെറ്റ ഓഹരികൾക്ക് ഉണ്ടായത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരമാണ് മെറ്റ സി.ഇ.ഒ നാലാം സ്ഥാനത്തേക്ക് എത്തിയത്.

170.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് നിലവിൽ മാർക്ക് സൂക്കർബർഗിനുള്ളത്. 2022ൽ സൂക്കർബർഗിന്റെ ആസ്തി വൻതോതിൽ കുറഞ്ഞിരുന്നു. 700 മില്യൺ ഡോളറാണ് ഒരു വർഷം മാർക്ക് സൂക്കർബർഗിന് ശമ്പളമായി ഫേസ്ബുക്ക് നൽകുന്നത്.

സി.എൻ.ബി.സിയുടെ റിപ്പോർട്ട് പ്രകാരം 174 മില്യൺ ഡോളർ ഡിവിഡന്റ് ഇനത്തിൽ മെറ്റ സൂക്കർബർഗിന് നൽകും. അതേസമയം, കഴിഞ്ഞ ദിവസം മെറ്റയുടെ വിപണിമൂല്യത്തിലും വർധനയുണ്ടായി. 1.22 ട്രില്യൺ ഡോളറായാണ് വിപണിമൂല്യം വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *