ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം അവതരിപ്പിച്ചു

ഫെയ്സ്ബുക്ക്, മെസഞ്ചർ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച്‌ മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചർ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു. എന്താണ് പാസ് കീ, അതിന്റെ ഉപയോഗം എന്ത്? പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനമാണ് പാസ് കീ. ഫിംഗർപ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക. ലോഗിൻ വിവരങ്ങളും മറ്റുംRead More →

​ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തകരാർ; സൂക്കർബർഗിന് നഷ്ടം 24,000 കോടി

വാഷിങ്ടൺ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിലായതിലൂടെ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗിന് 24,000 കോടിയുടെ നഷ്ടം. സൂക്കർബഗിന്റെ ആസ്തി ഏകദേശം മൂന്ന് ബില്യൺ ഡോളർ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലുംബർഗിന്റെ ബില്യയണേഴ്സ് ഇൻഡക്സ് പ്രകാരം നാലാം സ്ഥാനത്താണ് മാർക്ക് സൂക്കർബർഗ് ഉള്ളത്. ഒരു മണിക്കൂർ സമയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനം തടസ്സപ്പെട്ടതിന് പിന്നാലെ മെറ്റയുടെ ഓഹരിവില 1.6 ശതമാനം ഇടിഞ്ഞിരുന്നു. വാൾസ്ട്രീറ്റിൽ ഓഹരിയൊന്നിന് 490.22 ഡോളറിലാണ് മെറ്റയുടെ വ്യാപാരംRead More →

ബിൽ ഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്; സമ്പന്നരുടെ പട്ടികയിൽ നാലാമത്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്. സമ്പത്തിൽ 28.1 ബില്യൺ ഡോളറിന്റെ വർധനയുണ്ടായതോടെയാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ നാലാം സ്ഥാനത്തേക്ക് കുതിച്ചത്. മികച്ച പാദവാർഷിക ഫലങ്ങൾ പുറത്തുവന്നതോടെ മെറ്റയുടെ ഓഹരി വില ഉയർന്നതും സൂക്കർബർഗിനും ഗുണകരമായി. 20 ശതമാനം നേട്ടമാണ് മെറ്റ ഓഹരികൾക്ക് ഉണ്ടായത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരമാണ് മെറ്റ സി.ഇ.ഒ നാലാം സ്ഥാനത്തേക്ക് എത്തിയത്. 170.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് നിലവിൽ മാർക്ക് സൂക്കർബർഗിനുള്ളത്. 2022ൽRead More →