ദുബൈ: വെസ്റ്റേൺ ഇന്റർനാഷൻ ഗ്രൂപ്പിന്റെ ഡിസ്കൗണ്ട് സെന്റർ സംരംഭമായ മാർക്ക് ആൻഡ് സേവ്, ജി.സി.സിയിലെ എട്ടാമത്തെ ഔട്ട്ലെറ്റ് അബൂദബി മുസഫയിൽ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ വെസ്റ്റേൺ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ഡയറക്ടർമാരായ കെ.പി. നവാസ് ബഷീർ, കെ.പി. ഫായിസ് ബഷീർ, നൗഫൽ, ഫാസിൽ എന്നിവർ സംബന്ധിച്ചു.
ഫാക്ടറിയിൽനിന്ന് നേരിട്ട് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താവിന് നൽകുന്ന സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഫുഡ്, ഡിപ്പാർട്മെന്റ്, റോസ്റ്ററി, ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, നോൺ ഫുഡ്, ഹൗസ്ഹോൾഡ് തുടങ്ങിയ വിഭാഗങ്ങളിൽ കൂടുതൽ ഉൽപന്നങ്ങളും ഒന്നുമുതൽ 20 വരെ ദിർഹമിനാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
അടുത്ത മൂന്ന് വർഷത്തിനകം 100 സ്റ്റോറുകൾ കൂടി ആരംഭിക്കുകയാണ് ഗ്രൂപ് ലക്ഷ്യം വെക്കുന്നതെന്ന് കെ.പി. നവാസ് ബഷീർ കൂട്ടിച്ചേർത്തു.




