ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ വിട പറഞ്ഞു

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ വിട പറഞ്ഞു

Spread the News

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡിനുടമയായ സീയുസ് ഈ ലോകത്തോട് വിടപറഞ്ഞു. അർബുദം പിടിപെട്ട് ചികിൽസയിലിരിക്കെയാണ് മരണം. 3 അടി 5.18 ഇഞ്ച് ആയിരുന്നു സീയുസിൻ്റെ ഉയരം. ടെക്സാസിലെ ബെഡ്ഫോഡിൽ ജനിച്ച സീയുസിന് 2022ലാണ് ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡ് ലഭിച്ചത്.

അർബുദ ബാധിതനായ നായയുടെ വലതു കാൽ മുറിച്ചുനീക്കിയതിനു പിന്നാലെ നായയ്ക്ക് ന്യൂമോണിയ പിടിപെടുകയും സപ്തംബർ രണ്ടിന് മരണം സംഭവിക്കുകയുമായിരുന്നു. തൻ്റെ മടിയിൽ കിടന്നാണ് സീയുന്ന ജീവൻ വെടിഞ്ഞതെന്ന് ഉടമ ബ്രിട്ടനി ഡേവിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *