തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

Spread the News
തൃശ്ശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന്‍ എം.പിയും, ചാലക്കല്‍ ശാഖയുടെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എയും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങുകളില്‍ അധ്യക്ഷനായിരുന്നു. ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ്,തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ഡേവിസ്, മുന്‍ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ് ലൈജു സി എടക്കലത്തൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി.പി ജോണി ,കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.എസ് രാഘവന്‍ , ബ്രാഞ്ച് മാനേജര്‍ മനീഷ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *