ലാഭവിഹിത തുക ഉയര്‍ത്തി പൊതുമേഖല മൈനിംഗ് കമ്പനി
August 20, 2023 0 By BizNewsന്യൂഡല്‍ഹി: ലാഭവിഹിത തുക 11.45 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഗുജ്റാത്ത് മിനറല്‍ ഡവലപ്മെന്റ്. നേരത്തെ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 9.10 രൂപയാണ് അവര്‍ ലാഭവിഹിതം നിശ്ചയിച്ചിരുന്നത്.
കമ്പനി ഓഹരി നിലവില്‍ 181.70 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 188 രൂപയും താഴ്ച 122.75 രൂപയുമാണ്. വിപണി മൂല്യം 5778.06 കോടി രൂപ.
സ്‌റ്റോക്ക് 6 മാസത്തില്‍ 25 ശതമാനവും ഒരു വര്‍ഷത്തില്‍ 3 ശതമാനവും 2 വര്‍ഷത്തില്‍ 193 ശതമാനവും 5 വര്‍ഷത്തില്‍ 54 ശതമാനവും ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ 826.77 കോടി രൂപയാണ് രേഖപ്പെടുത്തിയ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30.44 ശതമാനം കുറവ്. അറ്റാദായം 215.59 കോടി രൂപ.