അറ്റനഷ്ടം വലിയ തോതില്‍ കുറച്ച് പിബി ഫിന്‍ടെക്ക്

അറ്റനഷ്ടം വലിയ തോതില്‍ കുറച്ച് പിബി ഫിന്‍ടെക്ക്

Spread the News

ന്യൂഡല്‍ഹി: പോളിസിബസാര്‍, പൈസബസാര്‍ എന്നിവ നടത്തുന്ന പിബി ഫിന്‍ടെക് ഒന്നാംപാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു.  നഷ്ടം 11.9 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻ വര് ഷം ഇതേ പാദത്തില് 204 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 32 ശതമാനമുയര്‍ത്തി 666 കോടി രൂപയായി.മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 505 കോടി രൂപ മാത്രമായിരുന്നു വരുമാനം. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ നഷ്ടം ഏറിയിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ നഷ്ടം 9.4 കോടി രൂപയാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. കമ്പനി ഓഹരി 2 ശതമാനം ഉയര്‍ന്ന് 797.75 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *