1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് പിരാമല്‍ എന്റര്‍പൈസസ്

1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് പിരാമല്‍ എന്റര്‍പൈസസ്

July 28, 2023 0 By BizNews

ന്യൂഡല്‍ഹി: 1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കയാണ് പിരാമല്‍ piramal എന്റര്‍പ്രൈസസ്. ഓഗസ്റ്റ് 25 ആണ് റെക്കോര്‍ഡ് തീയതി. 1,40,00,000 ഓഹരികള്‍ ഇത്തരത്തില്‍ തിരിച്ചുവാങ്ങും. മൊത്തം മൂലധനത്തിന്റെ 5.87 ശതമാനമാണിത്.

16 ശതമാനം പ്രീമിയത്തില്‍,അതായത് 1250 രൂപയിലായിരിക്കും ഓഹരി തിരിച്ചുവാങ്ങുക. 1073 രൂപയാണ് കമ്പനി ഓഹരിയുടെ നിലവിലെ വില. കമ്പനി പ്രമോട്ടര്‍മാരും ഓഹരി തിരിച്ചുവാങ്ങലില്‍ പ്‌ങ്കെടുക്കുമെന്നറിയുന്നു.

2023 ജൂലൈ 21 ലെ കണക്കനുസരിച്ച് പ്രൊമോട്ടര്‍മാര്‍ക്ക് പിരമല്‍ എന്റര്‍പ്രൈസസില്‍ 43.48 ശതമാനം ഓഹരിയുണ്ട്. ആഭ്യന്തര സ്ഥാപനങ്ങളില്‍ 13.55 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 25.74 ശതമാനവും ഇന്ത്യന്‍ പൊതുജനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, മറ്റുള്ളവര്‍ എന്നിവയില്‍ 17.23 ശതമാനവും ഓഹരിയുണ്ട്.