ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

July 12, 2023 0 By BizNews

ന്യൂഡല്‍ഹി: ചെറുകിട ധനകാര്യ സേവന സ്ഥാപനമായ ജോയിന്‍ഡ്രെ ക്യാപിറ്റല്‍ സര്‍വീസസ് ചൊവ്വാഴ്ച 45.66 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തി. കമ്പനിയുടെ ബോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.25 രൂപയാണ് ലാഭവിഹിതം.

ജൂലൈ 29 ആണ് റെക്കോര്‍ഡ് തീയതി. നാലാംപാദത്തില്‍ 6.73 കോടി രൂപയാണ് കമ്പനി വരുമാനം നേടിയിരിക്കുന്നത്. അറ്റാദായം 0.59 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനവും അറ്റാദായവും യഥാക്രമം 28.97 കോടി രൂപയും 3.08 കോടി രൂപയുമായിരുന്നു.ഓഹരിയുടെ 52 ആഴ്ച ഉയരം 44.40 രൂപയാണ് താഴ്ച 25 രൂപ.