സ്വർണവിലയിൽ വീണ്ടും വർധന
July 8, 2023കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ വർധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം.
ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില.ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി.
ജൂലൈ നാലിന് വീണ്ടും സ്വർണവില 43,320 രൂപയിലേക്ക് ഉയർന്നു. ജൂലൈ അഞ്ചിനും ആറിനും പവൻ വില 43,400 രൂപയായി സ്ഥിരത കൈവരിച്ചു.