
ഒക്ടോബറിലെ താഴ്ന്ന നിലവാരമായ 22,180ല്‍ നിന്ന് നിഫ്റ്റി 17 ശതമാനം തിരിച്ചുവരവ് നടത്തിയതോടെ നിക്ഷേപാവസരം നഷ്ടമായോ എന്ന ഇച്ഛാഭംഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകര്‍. വിപണി കൂടുതല്‍ ഇടിയുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ക്കാണ് നിരാശരാകേണ്ടി വന്നത്.
അതേ സമയം നിഫ്റ്റി 50 കമ്പനികളില്‍ ഏകദേശം പകുതിയോളം ഓഹരികള്‍ ഇപ്പോഴും 2023ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ മൂല്യമാണ് വ്യാപാരം നടത്തുന്നത്. ഇത് നിക്ഷേപാവസരം ഇപ്പോഴുമുണ്ട് എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സൂചിക പോലും അമിതമൂല്യത്തിലെത്തിയിട്ടില്ല. മുഖ്യ സൂചികയായ നിഫ്റ്റി കമ്പനികളുടെ വരുമാനത്തിന്റെ ഏകദേശം 21 മടങ്ങിലാണ് വ്യാപാരം നടത്തുന്നത്; 2021 പകുതി മുതലുള്ള സൂചികയുടെ ശരാശരി നിരക്കായ 22 മടങ്ങിനേക്കാള്‍ താഴെയാണ് ഇത്.
രണ്ടാം പാദത്തില്‍ നിഫ്റ്റി കമ്പനികള്‍ ഏകദേശം 22 ശതമാനം ലാഭവര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഫ്റ്റിയിലെ ഈ തിരിച്ചുവരവ് ഏതാനും ചില ഓഹരികളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്.
നിഫ്റ്റി നെക്സ്റ്റ് 50 സൂചിക അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിന് അടുത്തായി, കമ്പനികളുടെ വരുമാനത്തിന്റെ 18 മടങ്ങില്‍ താഴെയാണ് വ്യാപാരം നടത്തുന്നത്.
വിപണി മുന്നേറ്റത്തിന് നേതൃത്വം നല്കിയ ബാങ്ക് ഓഹരികള്‍ വരുമാനത്തിന്റെ 14 മടങ്ങിലും ബുക്ക് വാല്യുവിന്റെ രണ്ട് മടങ്ങില്‍ താഴെയുമാണ് വ്യാപാരം നടത്തുന്നത്.
ബാങ്ക് നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില ബുക്ക് വാല്യുവിന്റെ 2.21 മടങ്ങ് മാത്രമാണ്.
