വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

Spread the News

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഏപ്രില്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ 588.78 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 4.532 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 2.164 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 584.248 ബില്യണ്‍ ഡോളറായിരുന്നു.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 519.485 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 494 മില്യണ്‍ താഴ്ന്ന് 45.657 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 35 മില്യണ്‍ ഉയര്‍ന്ന് 18.466 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 4 മില്യണ്‍ താഴ്ന്ന് 5.172 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്‌സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *