ടാറ്റാ സൺസ് ലിസ്റ്റിംഗ്: നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക്

ടാറ്റാ സൺസ് ലിസ്റ്റിംഗ്: നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക്

Spread the News
ടാറ്റാ സൺസ് ലിസ്റ്റിംഗ്: നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക്

മുംബൈ: ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

നിയമ പ്രകാരം അപ്പർ ലെയർ വിഭാഗത്തിലുള്ള വൻകിട നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ നിർബന്ധമായും വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്നും ഇതിൽ ഇളവു നൽകാനാകില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

കമ്പനികളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയാലും നിയമപരിധിയിൽ വരുന്നുണ്ടെങ്കിൽ ലിസ്റ്റിങ് കൂടിയേതീരൂ.

ആർബിഐയുടെ മുൻ നിർദേശപ്രകാരം വൻകിട അപ്പർലെയർ എൻബിഎഫ്സി വിഭാഗത്തിലുള്ള ടാറ്റാ സൺസ് 2025 സെപ്റ്റംബറിനകം ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു.

എന്നാൽ, ലിസ്റ്റിങ് നടത്താതെ സിഐസി (കോർ ഇൻവെസ്റ്റ‌്മെന്റ് കമ്പനി) പദവിയിൽനിന്ന് ഒഴിവാക്കണമെന്നു കാട്ടി നൽകിയ അപേക്ഷ കഴിഞ്ഞ മാസം ആർബിഐ നിരസിച്ചിരുന്നു.

ലിസ്റ്റിംഗിനെ ചൊല്ലി ടാറ്റയിൽ തർക്കം തുടരുന്നിതിനിടെയാണ് ആർബിഐയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *